ഡോ പോൾ പിള്ളയെ ഓർക്കുമ്പോൾ: പിവൈസി

0 821

ക്രൈസ്തവ ലോകത്തെ പ്രമുഖ വേദാദ്ധ്യപകനും സുവിശേഷകനുമായ ഡോ പോൾ പിള്ളയുടെ വേർപാടിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ദുഃഖം രേഖപ്പെടുത്തുകയും വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം പൂർണ്ണമായി ആശ്വസിപ്പിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതിലുപരി തേജസിന്റ പൊൻപുലരിയിൽ അദ്ദേഹത്തെ വീണ്ടും കാണാമെന്ന ദൈവജനത്തിന്റെ സമ്പൂർണ്ണ പ്രത്യാശയും ഈ സന്ദർഭത്തിൽ പങ്കുവെക്കുന്നു.

തലസ്ഥാന നഗരിയായ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഡോ. പിള്ള പെന്തക്കോസ്തുകാർക്കെന്നല്ല മറിച്ച് ക്രൈസ്തവ സമൂഹത്തിന് ആകമാനം ഒരു അഭിമാനമായിരുന്നു എന്ന് പറയുന്നതിൽ സംശയമില്ല.അതിന്റെ ഉദാത്തമായ തെളിവാണ് ഹരിയാനയിലെ ഗ്രേസ് ബൈബിൾ കോളെജിനെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നത് ഇന്ന് ലോകത്ത് എവിടെ ചെന്നാലും കേൾക്കാൻ കഴിയുന്നത്. ഇന്ന് വടക്കേന്ത്യയിലും കേരളത്തിലും മാത്രമല്ല പകരം ലോക രാജ്യങ്ങളിലെല്ലാം ഇവിടെ പഠിച്ചിറങ്ങിയ സുവിശേഷകരുണ്ട്. പ്രമുഖ സുവിശേഷ പ്രസ്ഥാനമായ ഇന്ത്യാ ഇൻലാൻഡ് മിഷൻ സ്ഥാപകനായ ഡോ. കെ. വി പോൾ പിള്ള അഭിഭാഷകവൃത്തി ഉപേക്ഷിച്ച് പൂർണ്ണ സമയ സുവിശേഷ പ്രവർത്തനത്തിനായി സമർപ്പിച്ചത് ഒരു ചെറിയ പ്രാർത്ഥനാ കട്ടായ്മയിലായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഒട്ടെറെ വടക്കേന്ത്യൻ മിഷണറിമാർക്ക് മാർഗ്ഗദർശിയായിരുന്ന ഡോ. പിള്ളയുടെ വിയോഗം നികത്താനാകാത്ത ഒരു വിടവാണ്. എങ്കിലും അദ്ദേഹം ജന്മം നൽകിയ പ്രസ്ഥാനവും ബൈബിൾ സെമിനാരിയും അനേകർക്ക് അനുഗ്രഹവും ഉപരി ദൈവനാമ മഹത്വത്തിന് കാരണവും ആകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

പിവൈസി സംസ്ഥാന കമ്മിറ്റി

You might also like
Comments
Loading...