ലേഖനം | ഇരുണ്ട നാളുകൾ വരുന്നു | പാ. ബേബി ജേക്കബ്

0 848

ഇരുണ്ട നാളുകൾ വരുന്നു

ഇൻ്റർനെറ്റ് ഇല്ലാതാകുന്ന സമയം അടുത്തു വരുന്നുണ്ട്. ഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടും അന്ന് എന്തു ചെയ്യും? Tv എന്ന വാർത്താ മാദ്ധ്യമം നിശ്ചലമാകുന്ന ദിവസം അടുത്തു വരുന്നു. മനുഷ്യർ തമ്മിൽ തമ്മിൽ നേരിട്ടു കാണുവാൻ ഇഷ്ടം പോലെ അവസരം കിട്ടിയിട്ടും ആരും പ്രയോജനപ്പെടുത്തിയില്ല എന്നു വച്ചാൽ
മുന്നിൽ കാണുന്ന പരിചയമുള്ളവ്യക്തിയെ നോക്കി ഒന്നു പുഞ്ചിരിക്കുവാനോ ഒന്നു കൈ കൊടുക്കുവാനോ ഉള്ള അവസരം പാഴാക്കിക്കളഞ്ഞു. നിങ്ങൾ തമ്മിൽ തമ്മിൽസ്നേഹിപ്പിൻ, തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ എന്നരുളിച്ചെയത കർത്താവിൻ്റെ കല്പനക്ക് മനുഷ്യൻ ഒരു വിലയും കൊടുത്തില്ല. അതു കൊണ്ട് കർത്താവ് വിചാരിച്ചു കാണും ഈ മനുഷ്യർ നേരിട്ട് മുഖാമുഖം കാണുന്നതു കൊണ്ട് ദോഷം മാത്രമേയുള്ളൂ. അതു കൊണ്ട് ഇനി അവർ ദൂരെയിരുന്ന് മുക്കിയും മൂളിയുമൊക്കെ കണ്ടാലും സംസാരിച്ചാലും മതി. എന്നിട്ടും ദൈവത്തിൽ പൂർണ്ണമായി സമർപ്പിക്കുന്നില്ലങ്കിൽ
ഈ ഇലക്‌ട്രോണിക് സംവിധാനങ്ങളെല്ലാം താറുമാറാകും.നിശ്ചയമാണ്, ഒരു സംശയവും വേണ്ട. ഒരു മുന്നറിയിപ്പം കുടെ തരാം, അതായതു് വീട്ടിൽ പ്രാർത്ഥനാപായ ഇല്ലാത്തവർ നല്ല ഓരോ പായമേടിച്ചു വയ്ക്കുക.
മണ്ണെണ്ണ ഉപയോഗിച്ച് കത്തുന്ന കൊച്ചുവിളക്കുകൾ വാങ്ങിക്കുക. രാവിലെ വൈകിട്ടും വ്യായാമം ചെയ്യുന്നതു പോലെ
പായ വിരിച്ച് ദിവസവും മുട്ടിൻമേൽ നിന്ന് കൈകൾ വിരിച്ച് സ്വർഗ്ഗത്തിലേക്ക് നോക്കി എത്ര സമയം നില്കാൻ പറ്റുമോ അത്രയും സമയം നില്ക്കുവാൻ പരിശീലിക്കുക (ഇപ്പോൾ പരിശീലിച്ചാൽ മതി. പ്രാർത്ഥിക്കണമെന്നില്ല.
കാരണം ഇതുവരെ അങ്ങനെ നിന്ന് പ്രാർത്ഥിക്കണ്ട അത്യാവശ്യം വന്നിട്ടില്ലല്ലോ, എന്നാൽ സമയം വരുന്നുണ്ട്. പക്ഷേ ഇപ്പോൾ പരിശീലിച്ചാലേ വരുന്ന നാളുകളിൽ അങ്ങനെ നിന്ന് നിലവിളിച്ച് പ്രാർത്ഥിക്കാൻ കഴിയൂ.ഏതു പൊന്നുമോനും കൊമ്പത്തെ മോനും
കരയുന്ന ദിനങ്ങൾ വരുന്നുണ്ട്. ആകയാൽ 24 മണിക്കൂറും ഒരു പൈസ ചിലവില്ലാതെ പ്രവർത്തിക്കുന്ന സ്വർഗ്ഗീയ പിതാവിൻ്റെ “പ്രാർത്ഥനാ ” ചാനലിൽ കയറിപ്പറ്റുക. മുറിയിൽ കടന്ന് വാതിലടച്ച് നിലവിളിയോടെ പ്രാർത്ഥിക്കുവാൻ ഇപ്പോഴേ പരിശീലിച്ചുകൊൾക.
സ്വർഗ്ഗീയTV ആയ
വേദപുസ്തകം പറ്റുന്ന സമയത്തെല്ലാം
ഓൺ ചെയ്യുക.
ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള 66 ചാനലുകൾ.
കർത്താവിൻ്റെ ശ്വാസം നൽകി ശ്രേഷ്ഠന്മാരും കർത്താവിൽ വിശ്വസ്ഥന്മാരുമായ വേലക്കരെക്കൊണ്ട്
പരിശുദ്ധാത്മാവ് എഴുതിപ്പിച്ച കർത്താവിൻ്റെ കയ്യൊപ്പ് പതിപ്പിച്ച പ്രോഗ്രാമുകൾ .കാണുക കേൾക്കുക, ധ്യാനിക്കുക, മനസ്സിലാക്കുക, അതിൽ രസിക്കുക. അതാണ് സത്യവചനങ്ങൾ .വെളിയിലുള്ളതെല്ലാം മായം ചേർത്ത വില്പന ചരക്കാണ്.
എന്താ —- ?
എന്നാ പിന്നെ തുടങ്ങുകയല്ലേ.
ദൈവജനം ദൈവ സന്നിധിയിലിരുന്ന് വ്യക്തിപരമായി പ്രാർത്ഥിച്ച് ഭക്തിയിലുംവിശുദ്ധിയിലും തികഞ്ഞു വരണമെന്ന് ദൈവം അതിയായി ആഗ്രഹിക്കുന്നു. ആകയാൽ കുറുക്കുവഴികൾ വിട്ട് ദൈവജനം കർത്താവിൻ്റെ
സന്നിധിയിലേക്ക് മടങ്ങട്ടെ.
ഇത് എഴുതിയ എന്നേയുംവായിക്കുന്ന ഏവരേയും കർത്താവ് പൂർണ്ണമായി ദൈവ ഇഷ്ടം ചെയ്യുവാൻ കൃപ തരട്ടെ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...