ഒന്നര ലക്ഷം ഡൌണ്‍ലോഡുമായി മലയാളം ബൈബിള്‍ ആപ്പ് തരംഗം സൃഷ്ടിക്കുന്നു

വാർത്ത : Team God's Own Language

0 2,195

ഒന്നര ലക്ഷം ഡൌണ്‍ലോഡുമായി മലയാളം ബൈബിള്‍ ആപ്പ് തരംഗം സൃഷ്ടിക്കുന്നു

ഇന്റഗ്രേറ്റഡ് ഓഡിയോ ബൈബിൾ ഉള്ള ആദ്യ മലയാളം ബൈബിൾ ആപ്പ് ആണിത് .

Download ShalomBeats Radio 

Android App  | IOS App 

 

2014 ജനുവരി 1-നു പ്രവര്‍ത്തനം ആരംഭിച്ച www.MalayalamBible.Info എന്ന മലയാളം ബൈബിള്‍ ആപ്പ് ഒന്നര ലക്ഷം ഡൌണ്‍ലോഡുകള്‍ പിന്നിട്ടു. നിലവില്‍ വിന്‍ഡോസ്‌ ഡെസ്ക്ടോപ്പ്, മാക്, ലിനക്സ്, iOS (Apple iPhone/iPad), ആന്ഡ്രോയിഡ്, ഓണ്‍ലൈന്‍ റീഡര്‍ (ബ്രൌസര്‍) എന്നീ ഫോര്‍മാറ്റുകളില്‍ ലഭ്യമാണ്. 
 ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍  നിങ്ങളുടെ കമ്പ്യൂട്ടര്‍ അഥവാ സ്മാര്‍ട്ട്‌ ഫോണുകളില്‍ ഓഫ്ലൈന്‍ ആയി വായിക്കാംവായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ മാത്രം സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
www.MalayalamBible.Info എന്ന വെബ്സൈറ്റിലൂടെ നിങ്ങള്ക്ക് മലയാളം ബൈബിള്‍ വായിക്കുവാനുംനിങ്ങളുടെ വെബ്സൈറ്റ്/ബ്ലോഗില്‍ സൌജന്യമായി എംബഡ് ചെയ്യുവാനും സാധിക്കും. ലളിതമായ ഇന്‍റര്‍ഫേസ്,അനായാസം വായിക്കാവുന്ന മലയാളം യൂണികോഡ് ഫോണ്ട്, നിങ്ങളുടെ സൈറ്റില്‍ എംബഡ് ചെയ്യാനുള്ള HTML കോഡ്, മലയാളം ബൈബിള്‍ പരിഭാഷാ ചരിത്രം, ആദ്യകാല മലയാള ബൈബിള്‍ പരിഭാഷകളുടെ ലിങ്കുകള്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ്,മൊബൈല്‍ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ലിങ്കുകള്‍, എന്നിവയാണ് ഈ വെബ്സൈറ്റിന്റെ സവിശേഷതകള്‍. 
 

മലയാളത്തില് ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്സുകള് ഒരു കുട കീഴില് സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്ത്തനം ആരംഭിച്ച www.GodsOwnLanguage.com എന്ന വെബ്സൈറ്റിന്റെ പിന്നണി പ്രവര്ത്തകരുടെ ശ്രമഫലമായാണ് മലയാളം ബൈബിൾ സൗജന്യ ഓൺലൈ൯ ആപ്ലിക്കേഷന് രൂപത്തില് പുറത്തിറങ്ങിയത്. ഈ ബൈബിള് ഓണ്ലൈന് വായിക്കുവാനും, നിങ്ങളുടെ വെബ്സൈറ്റ് / ബ്ലോഗ്ഗില് സൗജന്യമായി ആഡ് ചെയ്യുവാനും സന്ദര്ശിക്കുക : www.malayalambible.info

You might also like
Comments
Loading...