NACOG 2018 രജിസ്ട്രേഷൻ കിക്കോഫ് മീറ്റിംഗ് ജനുവരി 6 ശനിയാഴ്ച 7 മണിക്ക്

0 1,375

ഒക്കലഹോമ: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് വിശ്വാസസമൂഹത്തിന്റെ കുടുംബസംഗമമായ NACOG 2018 രജിസ്ട്രേഷൻ കിക്കോഫ് മീറ്റിംഗ് ജനുവരി 6 ശനിയാഴ്ച 7 മണിക്ക് ഗ്രേസ് പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് (4517 N Sara Road, Yukon, OK 73099)  സഭാമന്ദിരത്തിൽ വെച്ച് നടക്കും. 2018 ജൂലൈ 19-22 വരെ ഒക്കലഹോമയിൽ വെച്ച് നടക്കുന്ന 23-​‍ാം മത് സമ്മേളനത്തിന്റെ പ്രമോഷണൽ മീറ്റിംഗുകളുടെ ആരംഭമായി നടത്തുന്ന പ്രസ്തുത മീറ്റിംഗിൽ നാഷണൽ- ലോക്കൽ ഭാരവാഹികൾ പങ്കെടുക്കും. മനോഹരമായ ഷെറാട്ടൺ മിഡ് വെസ്റ്റ് സിറ്റി ഹോട്ടലും, റീഡ് കോൺഫ്രൻസ് സെന്ററുമാണു ജൂലൈയിൽ നടക്കുന്ന സമ്മേളനത്തിനു വേദിയാകുന്നത്.  കോൺഫ്രൻസിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങളെകുറിച്ചുള്ള വിശദീകരണങ്ങൾ ഭാരവാഹികൾ നൽകുന്നതോടൊപ്പം വിവിധ സ്പോൺസർഷിപ്പ്, രജിസ്ട്രേഷൻ ഫോമുകൾ സ്വീകരിക്കും. ഒക്കലഹോമയിലെ വിവിധ സംഗീത ഗ്രൂപ്പുകൾ നയിക്കുന്ന ഗാനശുശ്രൂഷയും സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളെ കൂടാതെ ഒക്കലഹോമ സംസ്ഥാന പ്രതിനിധി പാസ്റ്റർ ജോർജ്ജ്കുട്ടി സാംകുട്ടി കിക്കോഫ് മീറ്റിംഗിനു നേതൃത്വം നൽകും.

You might also like
Comments
Loading...