Sign in
Sign in
Recover your password.
A password will be e-mailed to you.
ന്യൂഡൽഹി: പെന്തെക്കോസ്ത് വിശ്വാസി ഡോ.സിന്നു സൂസൻ തോമസിനു ഗാന്ധിയൻ യുവ സാങ്കേതിക കണ്ടുപിടുത്തത്തിനുള്ള പുരസ്കാരം ലഭിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്നും പുരസ്കാരം ഏറ്റ് വാങ്ങി. റോഡപകടങ്ങൾ വീഡിയോയിലൂടെ കണ്ട് ഗുണവിശേഷങ്ങൾ മനസിലാക്കാം എന്ന വിഷയത്തിനാണ് പുരസ്കാരം ലഭിച്ചത്.
ഐ.പി.സി പെരുമ്പാവൂർ സെന്റർ തൃക്കളത്തൂർ സഭാ വിശ്വാസിയും മൂവാറ്റുപുഴ തൃക്കളത്തൂർ നാരിയേലിൽ വീട്ടിൽ അനീഷ് എം.പോളിന്റെ ഭാര്യയാണ് സിന്നു. രാജസ്ഥാനിലെ കോട്ടയിൽ നിന്ന് B tech , സൂറത്ത്കൽ എൻ.ഐ.റ്റി യിൽ നിന്ന് M.tech നും ശേഷം കാൺപുർ ഐ.ഐ.റ്റി യിൽ നിന്ന് PhD യും കരസ്ഥമാക്കി. ചെറുപ്രായം മുതൽ യേശുവിന്റെ സുവിശേഷം അറിയിക്കുവാൻ തല്പരയായിരുന്ന സിന്നു തന്റെ 7 വർഷത്തെ കാൺപൂർ ഐ.ഐ.റ്റി.യിലെ പംന സമയത്ത് സഹപാഠികളായ വിവിധ ഭാഷക്കാരായ വിദ്യാർഥികളെ കൂട്ടി ക്യാംപസിനകത്ത് പ്രാർഥനാ ഗ്രൂപ്പുകൾ ആരംഭിക്കുകയും ഐ.ഐ.റ്റി ഫെലോഷിപ്പ് കോ-ഓർഡിനേറ്റമായിരുന്നു.
ഭർത്താവ് അനീഷ് എം.പോൾ എറണാകുളം ബി എസ് എൻ എൽ സബ്ഡിവിഷൻ എഞ്ചിനിയർ ആണ്. മൂവാറ്റുപുഴ, വാഴക്കുളം വിശ്വജ്യോതി എൻഞ്ചിനിയറിംങ്ങ് കോളേജിൽ അസോസിയേറ്റ് പ്രഫസർ ആയി ഡോ.സിന്നു പ്രവർത്തിക്കുന്നു. മക്കൾ. ജോനാഥാൻ, ജോവാൻ.
ചെങ്ങന്നൂർ കൊഴുവല്ലൂർ നെടിയകാലായിൽ എൻ.ഇ.തോമസിന്റെയും സാറാമ്മ തോമസിന്റെയും മകളാണ് ഡോ.സിന്നു സൂസൻ തോമസ്.
Next Post
You might also like
Comments