100 കോടി ബജറ്റില്‍ ലോകത്തെ ആദ്യ ത്രീഡി ബൈബിള്‍ ചലച്ചിത്രം; സംവിധായകൻ മലയാളി.

0 2,011

100 കോടി ബജറ്റില്‍ ലോകത്തെ ആദ്യ ത്രീഡി ബൈബിള്‍ ചലച്ചിത്രം; സംവിധായകൻ മലയാളി

തിരുവനന്തപുരം: വിശുദ്ധ ബൈബിൾ ആസ്‍പദമാക്കി 100 കോടി രൂപ ബജറ്റില്‍ ബ്രഹ്മാണ്ഡ ചലച്ചിത്രം അണിയറയിൽ ഒരുങ്ങുന്നു. അതിന്റെ സംവിധയകനോ ഒരു മലയാളി തോമസ് ബെഞ്ചമിന്‍.
” ജീസസ് ആന്‍ഡ് മദര്‍ മേരി” എന്നു പേരിട്ടിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ 2ആം തീയതി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വഹിച്ചു. സിനിമയുടെ ബാനര്‍ റിലീസ് മുന്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ബൈബിളിനെ ആസ്പദമാക്കിയുള്ള ലോകത്തിലെ തന്നെ ആദ്യ ത്രീഡി ചിത്രമാകും ജീസസ് ആന്‍ഡ് മദര്‍ മേരി. കഴിഞ്ഞ ഏഴു വര്‍ഷത്തെ ബൈബിള്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ജീസസ് ആന്‍ഡ് മദര്‍ മേരി എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതെന്നു തോമസ് ബെഞ്ചമന്‍ പ്രസ്താവിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സിനിമ പൂര്‍ണമായും ജറുസലം, ഇസ്രയേല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാകും ചിത്രീകരിക്കാണ് അണിയറക്കാർ ഉദശിക്കുന്നത്. ഹോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും ഓസ്കർ ജേതാക്കൾ അടങ്ങിയ സാങ്കേതിക വിദഗ്ധരുമാണ് ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് എന്നത് മറ്റൊരു സവിശേഷത. ഈ വര്‍ഷം ജൂണില്‍ ചിത്രീകരണം ആരംഭിച്ച് 2021 ഈസ്റ്റര്‍ ദിനത്തില്‍ ലോകവ്യാപകമായി റിലീസ് ചെയ്യുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നു. ഇതിന് പിന്നാലെ, ബൈബിളിലെ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ത്രീഡി ചലച്ചിത്രം ‘യേഷ്വാ’യും അണിയറയിലുണ്ട് എന്ന് അധികൃതർ കൂട്ടിച്ചേർത്തു. പ്രൈം മൂവി ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ അനീഷ് രാജന്‍, ഡേവിസ് ഇടക്കളത്തൂര്‍, ഷിജു വര്‍ക്കി, ജോസ് പീറ്റര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

You might also like
Comments
Loading...