D-music ന്റെ ബാനറിൽ ഗ്രേയ്സ് & ഗ്ലോറി മെലഡീസ് ഒരുക്കുന്ന “എന്നെ നന്നായ് അറിയുന്നവൻ” നാളെ (ഡിസം.13 ഞായർ) റീലീസ് ചെയ്യുന്നു

0 1,255
രചന, സംഗീതം, ആലാപനം: ആൻസൻ തോന്ന്യാമല, പ്രോഗ്രാമിംഗ്: ഡേവിഡ് ഷോൺ

എന്നെ നന്നായി അറിയുന്നവൻ

Download ShalomBeats Radio 

Android App  | IOS App 

ലോകത്തിൽ നമ്മെ അറിയുന്നവരും മനസ്സിലാക്കുന്നവരും ആരുമില്ലെന്നോർത്ത് നാം നിരാശയാൽ തകർന്നു പോകാറുണ്ട്. ഒന്ന് വിളിക്കാൻ, ഞാൻ കൂടെയുണ്ട് എന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ, ധൈര്യപ്പെടുത്താൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ച നിമിഷങ്ങൾ. എന്നാൽ നാം നമ്മെ അറിയുന്നതിലും ഉപരിയായി നമ്മെ അറിയുന്ന, മനസ്സിലാക്കുന്ന, കരുതുന്ന ഒരു നല്ലദൈവം നമുക്കായി, നമ്മോടു കൂടെ ഉണ്ട്. ആ ദൈവത്തെ വർണ്ണിക്കുന്ന ഒരു മനോഹര ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു.

ഗതിയറിയാതെ യാനം ചെയ്യുന്ന യുവതലമുറയുടെ മധ്യേ, താനുൾപ്പെടുന്ന മുഴു മാനവരാശിക്കായി തന്റെ യൗവന രക്തം മറുവിലയായി നൽകിയ ക്രിസ്തുവിൻ്റെ സ്നേഹത്തെ സ്വന്തം ജീവിതത്തിൽ അടുത്തറിഞ്ഞപ്പോൾ ആഴമായ ആ അനുഭവങ്ങൾക്ക് സംഗീതം പകർന്ന് ആൻസൻ തോന്നിയാമല രചിച്ച് ഈണം നൽകി തന്റെ ശബ്ദത്താൽ ദൈവത്തെ സ്തുതിക്കുന്ന മനോഹര ഗാനം …

ജീവിതത്തിൽ ആരും കൂടെയില്ലാതിരുന്ന നിമിഷങ്ങളിൽ, തകർന്നു പോയി എന്നു ഭയപ്പെട്ട നാളുകളിൽ, ഇനി ജീവിതമില്ല എന്നു സന്ദേഹിച്ച കാലങ്ങളിൽ, കൂടെ വന്ന് കൈയിൽ വഹിച്ച് മാർവ്വിലണച്ച് കരുതിയ ആ കരുണാർദ്ര സ്നേഹത്തെ രാഗതാളങ്ങളോടെ ഉയർത്തുന്ന സുന്ദര വരികൾ…

You might also like
Comments
Loading...