അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേസ്കൂൾ ആഭിമുഖ്യത്തിൽ താങ്ങും കരങ്ങൾ (സഹായ വിതരണം) 22 ഓഗസ്റ്റ് 2021 ഞായറാഴ്ച.

0 1,282

മാവേലിക്കര: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേസ്കൂൾ ആഭിമുഖ്യത്തിൽ താങ്ങും കരങ്ങൾ (സഹായ വിതരണം) 22 ഓഗസ്റ്റ് 2021 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് മാവേലിക്കര ചർച്ചിൽ വെച്ച് നടത്തപ്പെടും.


സൺഡേസ്കൂൾ ഡയറക്ടർ ബ്രദർ സുനിൽ പി വർഗീസ് അദ്ധൃക്ഷത വഹിക്കുകയും, ബഹു മന്ത്രി ശ്രീ സജി ചെറിയാൻ സഹായ വിതരണം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. മുൻ ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ ടി ജെ ശാമുവേൽ മുഖൃ സന്ദേശം നൽകുകയും, ഗാനശുശ്രൂഷയ്ക്ക് ഡോ ബ്ലസൻ മേമന നേതൃത്വം നൽകുകയും ചെയ്യുന്നു. മാവേലിക്കര MLA ശ്രീ എം എസ് അരുൺകുമാർ, മുൻ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഐസക് വി മാത്യു, സൺഡേസ്കൂൾ സെക്രട്ടറി ബ്രദർ ബാബു ജോയ്, ട്രഷറർ ബ്രദർ ബിജു ഡാനിയേൽ എന്നിവരും മറ്റു ദൈവദാസന്മാരും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും. Psalms TV, AG Malayalam District Sunday School എന്ന ചാനലുകൾ ഈ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...