ഒരിക്കലും മരണമില്ലാത്ത നല്ല എഴുത്തുകൾക്കായി നമ്മുടെ തൂലിക ചലിപ്പിക്കാം എന്ന ആഹ്വാനവുമായി ക്രൈസ്തവ ബോധി മീഡിയ വെബിനാറിന്‌ അനുഗ്രഹീത സമാപ്തി.

0 1,168

വാർത്ത: ജോ ഐസക്ക് കുളങ്ങര

കോട്ടയം: ക്രൈസ്തവ മാധ്യമരംഗത്തെ വിപ്ലവകരമായ മാറ്റത്തിന് ചുക്കാൻ പിടിച്ച ക്രൈസ്തവ ബോധി അതിന്റ രണ്ടാം മടങ്ങി വരവിൽ സമൂഹത്തിൽ യുവ എഴുത്തുകാരെയും, പത്രപ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി
ഒരുക്കിയ മീഡിയ വെബിനാറിന്‌ അനുഗ്രഹിത സമാപ്തി.
മുതിർന്ന പത്രപ്രവർത്തകനും ഗുഡ് ന്യൂസ്‌ ചീഫ് എഡിറ്ററുമായ സി.വി.മാത്യു സർ പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത ഈ മീഡിയ വെബിനാർ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഓണ്ലൈൻ സൂം ഫ്ലാറ്റ്ഫോമിൽ ആണ് നടത്തിവന്നത്.

Download ShalomBeats Radio 

Android App  | IOS App 

ക്രൈസ്തവ പത്രമാധ്യമ രംഗത്തും , സാഹിത്യ മേഖലയിലും
വ്യക്തിമുദ്ര പതിപ്പിച്ച വി പി ഫിലിപ്പ്,ഷാജൻ ജോൺ ഇടയ്ക്കാട്,ഷിബു മുളംകാട്ടിൽ എന്നിവർ വിവിധ സെക്ഷനുകളിൽ
ക്ലാസുകൾ നയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും മുൻകൂട്ടി റെജിസ്ട്രർ ചെയ്ത അറുപതിലേറെ മാധ്യമ പ്രവർത്തകരും, എഴുത്തുകാരും പങ്കെടുത്ത ഈ വെബിനാർ സംഘാടക മികവ്‌ കൊണ്ടും വിഷയ അവതരണ രീതി കൊണ്ടും ഏറെ ശ്രേദ്ധേയമായി.

ക്രൈസ്തവ മൂല്യങ്ങൾ മുറുകെ പിടിച്ചു നാളെയുടെ നല്ല വാർത്തകളും,എഴുത്തുകളും വാർത്തെടുക്കുവാൻ
ഉയർന്ന അക്കാദമിക് നിലവാരത്തിൽ തന്നെ രൂപകല്പന ചെയ്തതായിരുന്നു ഈ മാധ്യമ ശിൽപ്പശാല.

You might also like
Comments
Loading...