ഗാന്ധിജിയുടെ ആദ്യ കേരള യാത്രയ്ക്ക് ഇന്ന് 100 വയസ്സ്.
ഇന്നേക്ക് 100 വർഷം മുൻപ്, 1920മാണ്ട് ഓഗസ്റ്റ് മാസം 18ആം തീയതി നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി ആദ്യമായി കേരളം കാല് കുത്തി.
ഖിലാഫത്ത് സമരത്തിന്‍െറ പ്രചരണാര്‍ത്തിന്റെ ഭാഗമായാണ് ബുധനാഴ്ച മെയിൽ തീവണ്ടി ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം ഗാന്ധിജി ആദ്യമായി കേരളത്തിലെ കോഴിക്കോട്ടെത്തിയത്. രണ്ട് ദിവസത്തേക്കായിരുന്നു ചരിത്രത്തിലേക്ക് ഇടം നേടിയ ആ സന്ദർശനം. സ്വാതന്ത്ര്യസമരപ്പോരാട്ട കാലത്ത് മൊത്തം അഞ്ജ് തവണ കേരളം സന്ദർശിച്ചിട്ടുണ്ട്, ഗാന്ധിജി, സംസ്ഥാനത്തെ അങ്ങോളം മുതൽ ഇങ്ങോളം വരെയുള്ള എല്ലാ ജില്ലകളിളും സഞ്ചരിച്ചിട്ടുണ്ട്. സമൂഹത്തിലെ
സാമുദായിക നേതാക്കൾ മുതൽ തൊഴിലാളികൾ വരെയുള്ള വിവിധ മേഖലകളിലുള്ള ജനങ്ങളുമായി സമ്പർക്കം പുലർത്തിയ ഗാന്ധിജി കേരളത്തിനെന്നും ഓർക്കാവുന്ന നല്ല നിമിഷങ്ങൾ സമ്മാനിച്ചു. വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് വെച്ച് നടന്ന പൊതുയോഗത്തില്‍ പ്രസംഗിച്ചു തുടർന്ന് മടങ്ങി പോയി. പിന്നിട് 1929 മാര്‍ച്ച് 10, 1927 ഒക്ടോബര്‍ 9, 1934 ജനുവരി 10 അങ്ങനെ ഇടക്ക് ഇടക്ക് സന്ദർശിച്ച രാഷ്ട്രപിതാവ്, ഒടുവിൽ എത്തിയത് 1937 ജനുവരി 13നാണ്. അതായിരുന്നു ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തെയും കേരളയാത്ര എന്നാണ് ചരിത്രം രേഖപെടുത്തുന്നത്.