ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ നാഷണൽ കോൺഫ്രൻസിനു തുടക്കമായി

0 593

ബ്രിസ്ബേൻ: ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ(ഇന്ത്യൻ ചാപ്റ്റർ) നാഷണൽ കോൺഫറൻസ് ഒക്ടോ.8 നു ഉദ്ഘാടനം ചെയ്യപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് 7 നു ഓസ്ട്രേലിയൻ ഓവർസിയർ വാൾട്ടർ അൽവാരെസ് ഉദ്ഘാടനം ചെയ്ത സൂം കോൺഫറൻസിൽ ഇന്ത്യൻ ചാപ്റ്റർ കൺവീനർ ജെസ്വിൻ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഒക്ടോബർ 8 മുതൽ 10 വരെയാണ് കോൺഫറൻസ്. ബ്രിസ്‌ബെയ്ൻ സമയം വൈകിട്ട് 7.00 മുതൽ 9 വരെ (മെൽബൺ സമയം: വൈകിട്ട് 8-10, ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 – 4.30,) ആണ് സമ്മേളന സമയം.

ഓസ്ട്രേലിയ ഓവർസിയർ റവ. വാൾട്ടർ ആൽവാറെസ് (Rev. Walter Alvarez), ഇന്ത്യൻ കോഓർഡിനേറ്റർ പാസ്റ്റർ ജെസ്വിൻ മാത്യൂസ്, ഡോ. കെ.സി ജോൺ, റവ. ജോ കുര്യൻ, പാസ്റ്റർ പി.ജി. മാത്യൂസ്, പാസ്റ്റർ ജോൺ തോമസ് എന്നിവർ പ്രസംഗിക്കും.

Download ShalomBeats Radio 

Android App  | IOS App 

ചർച്ച് ഓഫ് ഗോഡ് ജനറൽ ഓവർസിയർ ബിഷപ്പ് ടിം ഹിൽ, ഫീൽഡ് ഡയറക്ടർ ബിഷപ്പ്. ആൻഡ്രൂസ് ബിൻഡാ, സൂപ്രണ്ട് ബിഷപ്പ് മാർക്ക് മോറിസ് എന്നിവർ ആശംസകൾ അറിയിക്കും. ഡോ. ബ്ലെസ്സൺ മേമന, കൊച്ചുമോൻ, അനു, ജെറെമി എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

You might also like
Comments
Loading...