പാസ്റ്റർ കെ. വി ജോൺ നിത്യതയിൽ; സംസ്ക്കാരം ചൊവ്വാഴ്ച

0 1,319

കാട്ടാക്കട :  അസ്സെംബ്ലിസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും പരേതനായ പാസ്റ്റർ പി. ഡി. ജോൺസന്റെ സഹോദരീ ഭർത്താവുമായിരുന്ന പാസ്റ്റർ കെ. വി ജോൺ (88) ഇന്നു (23-12-2018) രാവിലെ 9:20നു കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പരേതൻ എ. ജി. യുടെ കാട്ടാക്കട, പേരൂർക്കട, മലമുകൾ, വെട്ടുകാട്ട്, വെങ്ങാനൂർ, കരേറ്റു, പുനലാൽ തുടങ്ങി വിവിധ സഭകളിൽ സ്തുത്യർഹമായ സേവനം നടത്തി അനന്തരം ചില നാളുകളായി തൃശ്ശൂരിൽ മകളോടൊപ്പം വിശ്രമിച്ചു വരികയായിരുന്നു. മൃതശരീരം തൃശ്ശൂരിൽ നിന്നും ചൊവ്വാഴ്ച രാവിലെ 8 മണിക്ക് തിരുവനന്തപുരം പ്ലാമ്മൂട്‌ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയിൽ കൊണ്ടു വരുന്നതും അനന്തര ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് പരുത്തിപ്പാറ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തുന്നതുമാണ്. മക്കൾ : ഷീല, (ഗവണ്മെന്റ് ആയുർവേദ directorate, തിരുവനന്തപുരം ), ഷേർലി (തൃശൂർ ). മരുമക്കൾ : ജെയിംസ് വര്ഗീസ് (ലൈബീരിയ ), സന്തോഷ് ആൻഡ്രൂസ് (ICPF മുൻ സ്റ്റാഫ് വർക്കർ, തൃശൂർ). എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

You might also like
Comments
Loading...