അപകടത്തിൽ ചികിത്സയിൽ ആയിരുന്ന ജോയൽ ഉമ്മൻ (14) നിത്യതയിൽ ചേർക്കപ്പെട്ടു.

0 2,509

ഇരിട്ടി: കഴിഞ്ഞ ഞായറാഴ്ച ഇരിട്ടി – മട്ടന്നൂർ റൂട്ടിൽ കാറും ബസും തമ്മിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ ഗുരുതര അവസ്ഥയിൽ മംഗലാപുരം ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന അറബി ആരംപുളിക്കൽ ഉമ്മൻ വർഗ്ഗീസന്റെ മകൻ ജോയൽ ഉമ്മൻ (14) മരണപ്പെട്ടു . അപകടത്തിൽ മാതാപിതാക്കളായ ഉമ്മൻ വർഗ്ഗീസ്, അമ്മ ഷിബിക്കും പരിക്കേറ്റിരുന്നു .ജോയൽ ഉളിക്കൽ വയത്തൂര് ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയിരുന്നു .മൃതദേഹം ഇന്നു വൈകുന്നേരം കോളിത്തട്ടിലെ വീട്ടിലെത്തിക്കും.സംസ്കാരശുശ്രൂഷ തിങ്കളാഴ്ച അറബി അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച് ,സംസ്കാരം തിങ്കളാഴ്ച അറബി അസ്സെംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തും.

സഹോദരൻ പ്രജുവൽ ( മാഹി നവോദയ സ്കൂൾ വിദ്യാർത്ഥി ).

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...