പാസ്റ്ററുടെ മകൻ ബെംഗളൂരുവിൽ ബൈക്കപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു
കൊട്ടാരക്കര : ഐ.പി.സി കൊട്ടാരക്കര സെന്ററിലെ സീനിയർ പാസ്റ്ററും, തൃക്കണ്ണമംഗൽ ഐ.പി.സി സഭാംഗവുമായ പാസ്റ്റർ സി.ജി. എബ്രഹാമിന്റെ മൂത്ത മകൾ സൂസന്റെ രണ്ടാമത്തെ മകനും നെടുംകണ്ടം എ.ജി. പ്രെസ്ബിറ്റർ പാസ്റ്റർ സജി ടി. എബ്രഹാമിന്റെ മകനുമായ ഫിലിപ്സ് എബ്രഹാം(20) ഏപ്രിൽ 15 തിങ്കളാഴ്ച്ച ബാംഗളൂരിൽ വച്ച് നടന്ന ബൈക്കപടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ഇന്നലെ വൈകിട്ട് ബനശങ്കരിയിൽ നിന്നും ബൈക്കിൽ പോകുമ്പോൾ ശാരീരിക അസ്വസ്ഥത നിമിത്തം പെട്ടെന്ന് ബൈക്കിൽ നിന്ന് താഴെ വീഴുകയായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ബെംഗളുരുവിലെ കിംസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.
Download ShalomBeats Radio
Android App | IOS App
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബങ്ങളുടെ ആശ്വാസത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുക.