അലീന എൽസ ജോസഫ് (17) വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞു

0 4,933

കുവൈറ്റ് :  കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന അലീന എൽസ ജോസഫ് അലീനയുടെ പിതാവിന്റെ സഹോദരന്റെ മകൻ എബിന്‍ അനുമോന്‍ (13) ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഭവനത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞു

+2 കഴിഞ്ഞ് എൻട്രൻസ് കോച്ചിങ്ങിനായി   പുലര്‍ച്ചെ കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയ അലീന ജോസഫിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു അനുമോനും  മകൻ എബിന്‍ അനുമോനും. എന്നാല്‍ പുലര്‍ച്ചെയുള്ള യാത്രയ്ക്കിടെ എം സി റോഡില്‍ കൂത്താട്ടുകുളം അമ്പലംകുന്നിന് സമീപം വച്ച് കാര്‍ നിയന്ത്രണം വിട്ട് ടിപ്പറില്‍ ഇടിച്ചായിരുന്നു അപകടം.

Download ShalomBeats Radio 

Android App  | IOS App 

പിതൃസഹോദരന്‍ അനുമോനെ ഗുരുതരമായ പരിക്കുകളോടെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മാതാപിതാക്കളുടെ ഏക മകളായിരുന്നു അലീന.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ ജോസഫ് യോഹന്നാനെയും ബീനാജോസഫിനെയും ഓർത്ത്‌ ദൈവമക്കൾ പ്രത്യേകം പ്രാർത്ഥിക്കണം.

ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ ആയിരുന്നു മുൻപ് ആരാധിച്ചിരുന്നത്. സംസ്കാരം പിന്നീട്.

You might also like
Comments
Loading...