പാസ്റ്റർ രാജൻ വർഗ്ഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു.

0 1,677

ഡാളസ്: തിരുവല്ല ആഞ്ഞിലിത്താനം നെടുമ്പറ പുത്തൻപുരയിൽ പാസ്റ്റർ രാജൻ വർഗ്ഗീസ് (64) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒന്നര വർഷമായി അർബുദ രോഗബാധിതനായി ചികിത്സയിലായിരിക്കവെ മെയ് 11നു വൈകിട്ട് നാലു മണിയോടെയായിരുന്നു അന്ത്യം.

ഭാരതസുവിശേഷീകരണത്തിൽ ഏറെ തല്പരനായിരുന്ന പാസ്റ്റർ വർഗ്ഗീസ് 1976-1995 വരെ ജമ്മു-കാശ്മീരിൽ സുവിശേഷവേല ചെയ്തിരുന്നു. ഉത്തര ഭാരതത്തിലെ ശുശ്രൂഷാനന്തരം ഐ.പി.സി. പുല്ലാട്, വേങ്ങൽ, പൂവത്തൂർ, മുണ്ടിയപ്പള്ളി, ചെങ്ങരൂർ എന്നിവിടങ്ങളിലും സഭാപരിപാലനത്തിൽ ആയിരുന്നു. 2001ൽ അമേരിക്കയിലേക്ക് കുടിയേറി പാർത്തശേഷം 2002ൽ ഹ്യൂസ്റ്റൺ ഇൻഡ്യാ ക്രിസ്ത്യൻ അസംബ്ലിയുടെ ശുശ്രൂഷകനായും, ഇപ്പോൾ ഐ.പി.സി. ബെഥേൽ സഭയുടെ അസോസിയേറ്റ് പാസ്റ്റർ ആയും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഭൗതീക ശരീരം മെയ് 17 വെള്ളിയാഴ്ച വൈകിട്ട് 6:30നു ഹ്യൂസ്റ്റൺ ഐ.പി.സി. ഹെബ്രോൻ (4660 S Sam Houston Pkwy E, Houston, TX 77048) സഭാമന്ദിരത്തിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് ഇതേ ആരാധനാലയത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് 12:30 യോടെ പെയർലാൻഡിലുള്ള സൗത്ത് പാർക്ക് സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ആഞ്ഞിലിത്താനം പെനിയേൽ സഭയിലെ ആദ്യകാല വിശ്വാസികളായിരുന്ന പരേതനായ എൻ.ടി. വർഗ്ഗീസിന്റെ മകനാണു ഇദ്ദേഹം. മല്ലപ്പള്ളി വടക്കേക്കര വീട്ടിൽ വൽസമ്മ രാജൻ ആണു സഹധർമ്മിണി. മക്കൾ: വെസ്ലി, റെക്സി. പരേതനു രണ്ടു കൊച്ചുമക്കൾ ഉണ്ട്.

തികഞ്ഞ ദൈവഭക്തനും, പ്രഭാഷകനും ആയിരുന്ന ഇദ്ദേഹത്തിന്റെ വേർപാടിൽ ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കും, പ്രിയപ്പെട്ടവർക്കും ക്രിസ്തീയ പ്രത്യാശ നേരുന്നു.

You might also like
Comments
Loading...