പാസ്റ്റർ റോയിച്ചൻ (45) നിത്യതയിൽ ചേർക്കപ്പെട്ടു.

0 1,228

കുമളി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ തേക്കടി സെന്റെറിൽ ലബ്ബക്കട ഗിൽഗാൽ സഭയുടെ ശുശ്രൂഷകനും കുമളി അമരാവതി കാവുങ്കൽ വീട്ടിൽ പരേതനായ മത്തായി ജോണിന്റെ മകനും ആയ പാസ്റ്റർ റോയിച്ചൻ(45, കാവുങ്കൽ റോയിചൻ) ജൂൺ 1 ന് നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ജൂൺ 2ന് ഉച്ചകഴിഞ്ഞ് 3 ന് തേക്കടി സെന്ററിന്റെ ആറാം മൈലിൽ ഉള്ള സെമിത്തേരിയിൽ.

കഴിഞ്ഞ 25 വർഷമായി കർതൃ ശുശ്രൂഷയിൽ പ്രയോജനപ്പെടുന്ന ദൈവത്തിന്റ ദാസന്റെ ഹൃദയ വാൽവിൽ ഉണ്ടായ നാല് ബ്ലോക്കുകൾ നിമിത്തം മേയ് 28 ന് ബൈപാസ്സ് സർജറിക്ക്‌ വിധേയനായിരുന്നു. സർജറിക്ക് ശേഷം കിഡ്നിയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഐ സി യു വെന്റിലേറ്ററിൽ ആയിരിന്നു. പുർണ്ണ വിടുതലിനായി പ്രാർത്ഥനയ്ക്ക് അപേക്ഷിച്ചിരുന്നു.
കൊട്ടാരക്കര കേരള ക്രിസ്ത്യൻ ബൈബിൾ കോളേജിൽ ബി.ടി.എച്ചും കുമ്പനാട് ഐ.ബി.സി.യിൽ തുടർപഠനവും നടത്തിയ ദൈവദാസൻ കഴിഞ്ഞ 25 വർഷത്തിനിടെ എട്ടോളം സഭകളിൽ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു. വേദ അധ്യാപകനും പരസ്യയോഗ പ്രസംഗകനും ആയ പാസ്റ്റർ റോയിച്ചന്റ ഭാര്യ ജെസ്സി അനുഗ്രഹീത ഗായികയാണ്. മക്കൾ: അലക്സ് (16), ആഷേർ(4) ഐ.പി.സി.
തേക്കടി സെൻറർ ജോയിന്റ് സെക്രട്ടറി ആയിരുന്നു.
ദു:ഖത്തിലായിരിക്കുന്ന കുടുംബത്തിനായ് പ്രാർത്ഥിക്കുക.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...