റോസമ്മ ജോർജ് (85) നിത്യതയിൽ ചേർക്കപ്പെട്ടു

0 964

പള്ളിപ്പാട്: പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ് സെന്റർ സഭാംഗമായ ചെടുപള്ളിൽ പരേതനായ പി. ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (85) ഇന്നു രാവിലെ 4.15 നു നിത്യതയിൽ ചേർക്കപ്പെട്ടു. പള്ളിപ്പാട് ഏ. ജി. സഭയുടെ ആദിമ കാല വിശ്വാസി ആയിരുന്നു പരേത, സഭയുടെ വളർച്ചക്ക് അനുഗ്രഹീത സംഭാവനകളും സുവിശേഷ പ്രവർത്തനത്തിന് വലിയ കൈത്താങ്ങും ആയിരുന്നു. ചില ദിവസങ്ങളായി ശാരീരിക ക്ഷീണത്താൽ സ്വഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. മക്കൾ സ്റ്റാർജി ജോർജ്, റെനി ചെറിയാൻ, ദുജ ബിജു, ലൗജി മനു, മരുമക്കൾ ജെസ്സി സ്റ്റാർജി, സണ്ണി ചെറിയാൻ, ബിജു കുഞ്ഞുമോൻ, മനു മാത്യു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്തിക്കേണമേ. സംസ്കാരം പിന്നീട്.

You might also like
Comments
Loading...