26/11 ഭീകരാക്രമണം അതീജിവിച്ച യുവകർതൃദാസൻ; മുംബൈയിൽ വാഹനപകടത്തിൽ മരിച്ചു

0 1,883

മുംബൈ: മുംബൈക്കടുത്ത് വസായ് (താനെ ജില്ലാ) യിൽ ചൊവ്വാഴ്ച വൈകുന്നേരം 6:30ന് ഉണ്ടായ വാഹനപകടത്തിൽ യുവ സുവിശേഷകനും 2ആൺമക്കളും മരിച്ചു.
വസായിൽ പ്രവർത്തിച്ചു വരുന്ന ഷഖൈന മിനിസ്ട്രീസിന്റെ യുവ സുവിശേഷകൻ റവ. തോമസ് ഉള്ളെദ്ധരും (38), മക്കളായ ബെന്നിയും (10) ഈസായലും (5) എന്നിവരാണ് വളരെ ദാരുണമായി അപകടത്തിൽ മരിച്ചത്.
ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ധേഹത്തിന്റെ സഹധർമ്മണി മേരി (35) ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
അദ്ദേഹവും കുടുംബവും സഞ്ചരിച്ച കാറിന്റെ പിന്നിൽ അമിതവേഗത്തിൽ വന്നോരു ലോറി ഇടിക്കുകയായിരുന്നു. മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിർന്നു.
സംസ്കാരം നാളെ (ജൂലൈ 4ന്) 11മണിക്ക് നൈഗാവിലുള്ള ശ്മശാനത്തിൽ നടക്കും

2008 നവംബർ 26ന് മുംബൈയിൽ സെന്റ്: ജോർജ് ഹോസ്പിറ്റലിൽ നടന്ന ഭീകരാക്രമണത്തിൽ അതിജീവിച്ച വ്യക്തി ആയിരുന്നു പ്രിയ കർതൃദാസൻ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...