കെ എസ് മാത്യു (94) നിത്യതയിൽ

0 991

കോട്ടയം: വടവാതൂർ കിഴക്കേപറമ്പിൽ എബനേസർ കോട്ടേജിൽ കെ എസ് മാത്യു (94) നിത്യതയിൽ ചേർക്കപ്പെട്ടു. വാർദ്ധ്യക സഹജമായ രോഗാതുരനായി ചികിത്സയിൽ കഴിയുകയായിരുന്നു. തന്റെ ഔദ്യോഗിക പദവിയോടൊപ്പം, ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ( ഐ പി സി ) പുത്രികാ സംഘടനയായ സണ്ടേസ്കൂളിന്റെ സംസ്ഥാന- സെന്റർ ഭരണസമിതിയിലും സജീവ മായിരുന്നു. കേരള സംസ്ഥാന സെയിൽസ് ടാക്സും കാർഷിക ആദായനികുതി വകുപ്പിൽ നിന്നും അസിസ്റ്റന്റ് കമ്മീഷണർ പദവിയിൽ ആയിരിക്കുമ്പോൾ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. ഐ പി സിയുടെ കേരള സംസ്ഥാന സണ്ടേസ്കൂൾ അസോസിയേറ്റ് സെക്രട്ടറി, കോട്ടയം സെന്റർ സണ്ടേസ്കൂൾ സൂപ്രണ്ട് എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. റാന്നി പുളിയിലേത്ത് മറിയാമ്മ മാത്യു ആണു സഹധർമ്മിണി. സംസ്ക്കാരം പിന്നീട്.

മക്കൾ: ഡോ. ജോളി -സൂസൻ മാത്യു (ന്യൂയോർക്ക്), സാറാമ്മ (ഉഷ) – തോമസ് പോൾ (പ്രസാദ്), ജോസഫ് – അനീന മാത്യു, എബി – മിനി മാത്യു (ഹ്യുസ്റ്റൺ. പരേതനു 10 കൊച്ചുമക്കളുണ്ട്. ദുഃഖത്തിൽ ആയിരിക്കുന്നു കുടുംബത്തെ ഓർത്തു പ്രാർഥിക്കാം.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...