മറിയാമ്മ കോശി നിത്യതയിൽ

0 893

ന്യൂ ഡൽഹി : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, ഐ. പി. സി. മുൻ ജനറൽ പ്രസിഡന്റും ആയിരുന്ന പരേതനായ പാസ്റ്റർ ടി.ജി. ഉമ്മച്ചന്റെ സീമന്ത പുത്രിയും, ഐ.പി.സി. അടൂർ സെന്ററിന്റെ ആദ്യകാല സെന്റർ മിനിസ്റ്ററുമായിരുന്ന അടൂർ തട്ടയിൽ പരേതനായ പാസ്റ്റർ വി. ടി. കോശിയുടെ സഹധർമ്മിണിയുമായ മറിയാമ്മ കോശി (92) ആഗസ്റ്റ് 27 നു ഉച്ചയ്ക്ക് മൂന്നു മണിക്ക് ഡൽഹിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. വാർദ്ധക്യസഹജമായ ക്ഷീണത്താലും, രോഗബാധിതയായി ചികിത്സയിലായിരുന്നു. വിവാഹശേഷം, സുവിശേഷ തല്പരനായ ഭർത്താവിനൊപ്പം പുനലൂർ, കടമ്പനാട്, ഏഴംകുളം എന്നിവിടങ്ങളിൽ കർതൃശുശ്രൂഷയിൽ ആയിരുന്നു. തന്റെ 35-​‍ാം വയസ്സിൽ പാസ്റ്റർ വി. ടി കോശിയുടെ ആകസ്മിക മരണത്തിനുശേഷം കഴിഞ്ഞ ആറു പതിറ്റാണ്ടുകൾ വൈധവ്യജീവിതം നയിക്കുമ്പോഴും തട്ട, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ പാർത്ത് ദൈവവേലയുടെ വ്യാപ്തിക്കായി തന്നാലാവോളം പ്രവർത്തിക്കുവാൻ പ്രിയ മാതാവ് ഉത്സുകയായിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയ ശുശ്രൂഷകന്മാരിൽ ഒരാളായ പാസ്റ്റർ തോമസ് വി. കോശിയുടെ മാതാവും, ഐ. പി. സി. ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ കെ. ജോയിയുടെ ഭാര്യാ മാതാവുമായിരുന്നു.

മക്കൾ: പാസ്റ്റർ തോമസ് വി. കോശി ( ഫ്ലോറിഡ), സൂസമ്മ ജോയി ( ഡൽഹി), ഫിന്നി കോശി ( എറണാകുളം), സാംകുട്ടി കോശി ( ഡാളസ്), മേഴ്സി വർക്കി ( ഡൽഹി).

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ: ഏലിയാമ്മ കോശി, പാസ്റ്റർ കെ. ജോയി, ജിജി ഫിന്നി, ലിസി കോശി, വർക്കി കെ. മാത്യു.
മാതാവിനു 11 കൊച്ചുമക്കളും, 6 കുഞ്ഞുമക്കളും ഉണ്ടായിരുന്നു.

You might also like
Comments
Loading...