കോതമംഗലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ ഫ്ളോറിഡയിൽ അപകടത്തിൽ മരിച്ചു

0 2,161

ഫ്ളോറിഡാ: സൗത്ത് ഫ്ളോറിഡയിലെ ദേശീയ പാതയിൽ ഉണ്ടായ വാഹന അപകടത്തിൽ കോതമംഗലം സ്വദേശികൾ ആയ ഒരു കുടുംബത്തിലെ മൂന്ന് പേര് അപകടത്തിൽ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തിൽ മത്തായി(എം.എ.കോളജ് റിട്ട.പ്രൊഫസർ) മകൻ ബോബി മാത്യു (46) ഭാര്യ ഡോളി (42) അവരുടെ മകൻ സ്റ്റീവ് (14) എന്നിവർ ആണ് മരിച്ചത്. ഓസ്റ്റിൻ സ്റ്റീവ്വിന്റെ മൂത്ത സഹോദരനാണ്. ഇവർ യാത്ര ചെയ്തിരുന്ന കാർ ദേശീയ പാതക്ക് അരികിൽ ഉള്ള തടാകത്തിലേക്ക് മറിയുകയായിരുന്നു. ഫ്ളോറിഡ സമയം ചൊവാഴ്ച വൈകിട്ട് 6.30 നാണ് സംഭവം.
ഫ്ളോറിഡ മയാമി ഹോളിവുഡ് സയോൺ അസംബ്ളിസ് ഓഫ് ഗോഡ് സഭാ വിശ്വാസികളാണ്. ബാബു (ചിക്കാഗോ), ബീബ (ഡാളസ്) എന്നിവർ ബോബിയുടെ സഹോദരങ്ങൾ ആണ്.
സംസ്കാരം പിന്നീട്.

You might also like
Comments
Loading...