പാസ്റ്റർ. ടി.എം.ജോസഫ് കർത്തൃസന്നിധിയിൽ
റാന്നി: പ്രശസ്ത ഗാനരചയിതാവ് തകടിപ്പുറത്ത് കുടുംബാംഗം പാസ്റ്റർ. ടി. എം. ജോസഫ് (70) ഇന്നലെ വൈകുന്നേരം (വെള്ളിയാഴ്ച) താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയസംബന്ധമായ രോഗത്താൽ ചില ദിവസങ്ങളായി തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. റാന്നി ഇടക്കുളത്തു ജനിച്ചു പഠനശേഷം വിദേശത്ത് ജോലിയിലിരിക്കെ പൂർണ്ണസമയം സുവിശേഷവേലയ്ക്കായി ഇറങ്ങിത്തിരിച്ചു. ചെങ്ങന്നൂർ, റാന്നി, വടശ്ശേരിക്കര, മേപ്രാൽ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്തു. ‘ദൈവത്തിൻ സ്നേഹത്തിൻ ആഴമിതേ’ എന്ന ഗാനം ഉൾപ്പടെ ക്രൈസ്തവലോകത്ത് വളരെ പ്രചുരപ്രചാരം നേടിയ അനേകം ഗാനങ്ങൾ ഈ ദൈവഭക്തനാൽ വിരചിതമാണ്. ആദ്യകാല സംഗീതടീമുകളിൽ ഒന്നായ ഇവാഞ്ചൽ വോയ്‌സിന്റെ ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേതൻ മുൻകാല ഐപിസി അബുദാബി സഭാംഗമാണ്. മേപ്രാൽ പനച്ചയിൽ കുടുംബാംഗമായ ഉഷയാണ് ഭാര്യ. ഏകമകൾ : ബ്ലെസി.
സഹോദരങ്ങൾ: പാസ്റ്റർ. ടി.എം. എബ്രഹാം, പരേതനായ പാസ്റ്റർ. ടി.എം ജേക്കബ്, ടി.എം. സാമുവേൽ, പരേതയായ സൂസമ്മ ജോൺ, ഗ്രേസി തോമസ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.
