ലില്ലിക്കുട്ടി മാത്യു (75) നിത്യതയിൽ

0 714

വാർത്ത : ഷാജി ആലുവിള

മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും നെടുങ്കണ്ടം കൂട്ടുമാം മൂട്ടിൽ വീട്ടിൽ പാസ്റ്റർ മാത്യു ജോണിന്റെ ഭാര്യയും പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥിനിയും ആയ ലില്ലിക്കുട്ടി മാത്യു (75) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാര ശുശ്രൂഷ 6 ആം തീയതി ബുധൻ രാവിലെ 10 മണിക്ക് കാർത്തികപ്പള്ളി ഏ. ജി. സഭയിൽ ആരംഭിക്കയും, കാർത്തികപ്പള്ളി ഏ. ജി. സഭയുടെ പള്ളിപ്പാട് സെമിത്തേരിയിൽ 12.30 ന് സംസ്കരിക്കുകയും ചെയ്യും. ചെങ്ങന്നുർ, പുലിയൂർ വലിയപറമ്പിൽ കുടുബാംഗമാണ് പരേത. അസംബ്ലീസ് ഓഫ് ഗോഡിലെ അനേക സഭകളിൽ ദീർഘകാല ശുശ്രൂഷകരായിരുന്നു പാസ്റ്റർ മാത്യൂസ് ജോണും കുടുംബവും. ചില മാസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ വിശ്രമത്തിൽ ആയിരുന്നു സുവിശേഷിക ലില്ലിക്കുട്ടി.
മക്കൾ- മരുമക്കൾ: ഐസക് മാത്യു (ഗുജറാത്ത്)- സന്ധ്യ, സൂസൻ മാത്യു, ഷൈല മാത്യു- അമിത്ത് മേനോൻ. കൊച്ചുമകൾ: ഐറൻ ഐസക്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...