സിബി ബാബു (30) നിത്യതയിൽ സംസ്കാരം നാളെ.

0 2,143

അടൂർ: ഐ. പി. സി. ശാലേം ശൂരനാട് സഭാംഗവും, ശൂരനാട് സിബി ഭവനിൽ പരേതനായ ബാബു – സുജ ദമ്പതികളുടെ മകൻ സിബി ബാബു (30) ഭരണിക്കാവിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. നവംബർ 10 നു വൈകിട്ട് 8 മണിയോടടുത്ത സമയത്താണു സിബി സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറുമായി ഇടിച്ചത്. ഇടിയുടെ ആഘാതത്താൽ തെറിച്ചു വീണു തലയ്ക്ക് ഉണ്ടായ ക്ഷതവും, രക്തവാർച്ചയുമാണു മരണകാരണം. സ്കൂട്ടർ ഓടിച്ചിരുന്ന വ്യക്തിയെ ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണു മരണം സംഭവിച്ചത്. വിവാഹിതനായ യുവാവിനു നാലു വയസ്സുള്ള ഒരു മകനുണ്ട്. സംസ്കാരം നാളെ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

You might also like
Comments
Loading...