ഓർത്തഡോക്സ് സഭാ അല്‍മായ ട്രസ്റ്റി ജോർജ് പോൾ അന്തരിച്ചു

0 769

കൊച്ചി: ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റിയും സിന്തൈറ്റ് ഗ്രൂപ്പ് വൈസ് ചെയർമാനുമായിരുന് ശ്രീ ജോർജ് പോൾ (70) അന്തരിച്ചു. സംസ്കാരം നാളെ .

വിദ്യാഭ്യാസ, സഭാ, സാമൂഹിക മേഖലകളിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

കോലഞ്ചേരിയില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കാൻ മുൻകൈയെടുത്ത അദ്ദേഹം പിന്നീട് സ്വാശ്രയ സ്ഥാപനങ്ങളുടെ ശക്തനായ വക്താവായും മാറി. ക്രിസ്ത്യൻ പ്രഫഷണൽ കോളജ് മാനേജ്മെന്റ് ഫെഡറേഷന് കോർഡിേനറ്റര്‍, സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

സ്കൂള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെ വിശാലമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. ഡൽഹി സെന്റ് മേരീസ് എജ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ, കൊച്ചി വിദ്യോദയ സ്കൂൾ ട്രഷറർ, കൊച്ചി ഗ്ലോബൽ അക്കാദമി ഫോർ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് ഡയറക്ടർ, കുഫോസ് ഇൻഡസ്ട്രിയൽ അഡ്വൈസറി വൈസ് ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

You might also like
Comments
Loading...