ദുബൈ ടണൽ ദുരന്തത്തിൽ മരിച്ചത്​ മലയാളി ഡോക്​ടർ

0 1,852

ദുബൈ: വേൾഡ്​ ട്രേഡ്​ സെന്‍ററിന്​ സമീപത്തെ തുരങ്കപാതയിൽ വാഹനത്തിന് തീപിടിച്ച് മരിച്ചത്​ പ്രമുഖ മലയാളി ഡോക്​ടർ. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയും ദുബൈ അൽ മുസല്ല മെഡിക്കൻ സെന്‍ററിലെ ഡോക്​ടറുമായ ജോൺ മാർഷൻ സ്​കിന്നർ (60) ആണ്​ മരിച്ചത്​. സാൻജോ വില്ലയിൽ ഹിലാരി സെബാസ്​റ്റ്യൻ സ്​കിന്നറുടെയും ​െഎറിൻ സ്​കിന്നറുടെയും മകനാണ്​. 
ജുമേറ വില്ലേജിലെ താമസക്കാരനായിരുന്ന ഡോക്​ടർ ചൊവ്വാഴ്​ച ഉച്ചക്ക്​ തുരങ്കപാതയിലൂടെ സഞ്ചരിക്കവെ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന്​ തീ പടർന്നാണ്​ മരണം സംഭവിച്ചത്​. 
ഭാര്യ: സിസി മാർഷൽ. ബഹ്​റൈനിൽ വിദ്യാർഥികളായ റബേക്ക ​െഎറിൻ മാർഷൽ, റേച്ചൽ അന്ന മാർഷൽ എന്നിവരാണ്​ മക്കൾ

You might also like
Comments
Loading...