ക്രൈസ്തവ സാഹിത്യകാരൻ പാസ്റ്റർ തങ്കച്ചൻ പി. ഈശോ (75) ബെംഗളുരുവിൽ നിര്യാതനായി,സംസ്കാരം ജനുവരി 3 വെള്ളി, തത്സമയ സംപ്രേഷണം ശാലോംബീറ്റ്‌സ് ടി വി യിൽ

0 1,847

ബെംഗളുരു: പ്രശസ്ത ക്രൈസ്തവ സാഹിത്യകാരനും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ബെംഗളുരു ആർ ടി നഗർ സഭയുടെ അസോസിയേറ്റ് ശുശ്രൂഷകനുമായ നിലമ്പൂർ കരളായി പണ്ടകശാല പാസ്റ്റർ തങ്കച്ചൻ പി. ഈശോ (75) ബെംഗളുരുവിൽ നിര്യാതനായി.

Download ShalomBeats Radio 

Android App  | IOS App 

Glimpses of Christian Doctrine, History of Pentecostalism in India, Indian Pentecostal Theology & History ക്രിസ്തു ചരിത്ര പുരുഷൻ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സംസ്കാരം 2020 ജനുവരി 3 വെള്ളി രാവിലെ 7.30 ന് കനകനഗർ 12th ക്രോസ്സിൽ , നമ്പർ 19 ഗ്രേയ്സ് വില്ലയിൽ ഭൗതികശരീരം കൊണ്ട് വരുന്നതും 9 മുതൽ ആർ ടി നഗർ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1.30 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: ശോശാമ്മ വെച്ചൂച്ചിറ പുതുപറമ്പിൽ കുടുംബാംഗം. മക്കൾ: ജോസി (കാനഡ ) ,ബ്ലെസ്സി (റോസി – ബെംഗളുരു), ജിനു (യുഎസ്) മരുമക്കൾ: അജിത്ത് (കാനഡ), ജിനു ( ബെംഗളുരു), ഡോ.ആൻ (യുഎസ്)

ശാലോം ധ്വനി ക്രൈസ്തവ പത്രത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു

തത്സമയ സംപ്രേഷണം ശാലോം ധ്വനിയുടെ ലൈവ് സ്ട്രീമിങ്ങായ ശാലോംബീറ്റ്‌സ് ടി വി യിൽ രാവിലെ 8 മുതൽ ഉണ്ടായിരിക്കുന്നതാണ്

തത്സമയ സംപ്രേഷണത്തിന്റെ ലിങ്ക്

You might also like
Comments
Loading...