പാസ്റ്റർ ബോബൻ തോമസിന്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച

0 1,513

ആലപ്പുഴ : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ആലപ്പുഴ, മൂവാറ്റുപുഴ സെന്റെറുകളുടെ ശുശ്രൂഷകനമായ പാസ്റ്റർ ബോബൻ തോമസിന്റെ മാതാവും പള്ളം ഇല്ലിമൂട് തൈയ്യിൽ എബനേസ്സറിൽ പരേതനായ കെ.വി തോമസിന്റെ ഭാര്യയുമായ ഏലിയാമ്മ തോമസ് (86) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച 2ന് കുറിച്ചി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭവനത്തിലെ ശുശ്രൂഷകൾ മകൻ പാസ്റ്റർ ബോബൻ തോമസിന്റെ വസതിയിൽ 9 മണിക്ക് ആരംഭിക്കും. പരേത തിരുവല്ല തൈമറവുംകര പ്ലാമൂട്ടിൽ കുടുബാംഗമാണ്. മറ്റ് മക്കൾ: മോളി, മേരിക്കുട്ടി, റാണി, ലിസി, ഷാജൻ( കുവൈറ്റ്) മരുമക്കൾ: തങ്കച്ചൻ കെ. കുറിയാക്കേസ്, പോൾ. കെ മാത്യു (അച്ചൻ കുഞ്ഞ്.), ജെസ്സി ബോബൻ , പാസ്റ്റർ റ്റി.. സി തോമസ്, ഷാന്റി.

You might also like
Comments
Loading...