ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാനും ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിലംഗവും ശാലേം ട്രാക്റ്റ് സൊസൈറ്റി പ്രസിഡണ്ടുമായ രാജു മാത്യു (ഗുഡ് ന്യൂസ് രാജുച്ചായൻ – 66) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 1 ന്

0 1,734

കോട്ടയം: ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിലംഗവും ശാലേം ട്രാക്റ്റ് സൊസൈറ്റി പ്രസിഡണ്ടുമായ വാകത്താനം ഞാലിയാകുഴി പോളച്ചിറയിൽ
രാജു മാത്യു (രാജുച്ചായൻ – 66) നിത്യതയിൽ ചേർക്കപ്പെട്ടു
 ഐ.പി.സി ഞാലിയാകുഴി സഭാംഗമാണ്.

ഗുസ്ന്യൂസ് മുൻ ചെയർമാൻ പരേതനായ വി.എം.മാത്യു സാറിന്റെ മൂത്ത മകനായ രാജു മാത്യു പെന്തെകോസ്തു ലോകത്ത് ഏറെ സുപരിചിതനാണ്. ഗുഡ് ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി, ശാലേം ട്രാക്റ്റ് സൊസൈറ്റി എന്നിവയുടെ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന രാജു മാത്യു ഐ.പി.സി സഭയിലെ മുൻനിര ആത്മായ പ്രവർത്തകരിലൊരാളായിരുന്നു. ശാലേം മലബാർ മിഷനിലൂടെ മലബാറിലും പാല – പൊൻകുന്നം മേഖലകളിൽ സുവിശേഷ പ്രവർത്തനത്തിനും സഭാ സ്ഥാപനത്തിനും മുൻപന്തിയിലുണ്ടായിരുന്നു. ഐ.പി.സി യുടെ പ്രവർത്തനങ്ങളിൽ കോട്ടയത്തും
സഭയുടെ ജനറൽ സംസ്ഥാനതലങ്ങളിൽ വിവിധ ബോർഡുകളിലും മുഖ്യസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒട്ടനവധി പേർക്ക് ആശ്വാസമായിരുന്നു. ശാലേം ട്രാക്റ്റ് സൊസൈറ്റിയിലൂടെ അനേക യിടങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. സംസ്കാരം ഫെബ്രുവരി 1 ന്

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ഡെയ്സി മാത്യു.
മക്കൾ: ബ്ലസൻ മാത്യു (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ), ബ്ലസി(കാനഡ)
മരുമക്കൾ: സൗമ്യ, അഭിലാഷ്.

സഹോദരങ്ങൾ: ഫിന്നി മാത്യു (യുഎസ്എ) ,കുര്യൻ മാത്യു (യു എസ് എ),
വെസ്ലി മാത്യു (യു എസ് എ)

You might also like
Comments
Loading...