ഇന്ത്യയുടെ ബാസ്കറ്റ്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ പി. മാത്യു സത്യബാബു (78) അന്തരിച്ചു
ചെന്നൈ: ഇന്ത്യയുടെ ബാസ്കറ്റ്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ പി. മാത്യു സത്യബാബു (78) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്നു ചെന്നൈയിലാണ് അന്ത്യം.
1970-ലെ ബാങ്കോക്കിൽ നടന്ന ആറാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിച്ചത് ആന്ധ്രാ സ്വദേശിയായ സത്യബാബുവാണ്. മൂന്ന് ഏഷ്യന്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 1962-64 കാലഘട്ടത്തില്‍ ആന്ധ്രയ്ക്കുവേണ്ടിയും 1965-1975 കാലത്ത് ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടിയും ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്.
Download ShalomBeats Radio
Android App | IOS App
ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യന്‍ ബാങ്ക് ബാസ്കറ്റ്ബോള്‍ ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് സംസ്ഥാന ടീമിന്റെ മെന്ററായും പ്രവർത്തിച്ചു. ഇന്ത്യൻ മുൻ ക്യാപ്റ്റൻ ജയശങ്കർ മേനോൻ ഉൾപ്പെടെയുള്ളവരെ സത്യബാബു പരിശീലിപ്പിച്ചിട്ടുണ്ട്.
ഭാര്യ: ജോണെ മാത്യു. തമിഴ്നാട് ബാസ്കറ്റ്ബോള്‍ താരങ്ങളായ സീബ, ജോണ്സണ് എന്നിവർ മക്കളാണ്.