വഞ്ചി മറിഞ്ഞു; യുവ വൈദീകൻ മരിച്ചു.

0 2,112

കോതമംഗലം: കോതമംഗലതിനടുത്ത് ആവോലിച്ചാലിൽ വള്ളം മറിഞ്ഞ് യുവ വൈദീകൻ മുങ്ങി മരിച്ചു. മുവാറ്റുപുഴ രണ്ടാർ സ്വദേശിയും തമിഴ്നാട്ടിലുള്ള ട്രിച്ചി സെൻറ് ജോസഫ് കോളേജിലെ എം.ഫിൽ വിദ്യാർത്ഥിയുമായ ഫാ.ജോൺ പടിഞ്ഞാറ്റുവയലിൽ (അമൽ-32) ആണ് മുങ്ങി മരിച്ചത്. മൂന്നു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വൈദീകരെ സമീപം കടവിൽ കുളിച്ചുകൊണ്ടിരിന്നവർ രക്ഷപെടുത്തി. മൂന്നു വൈദികരും, ഇന്ന് (ഞായർ) ആവോലിച്ചാലിൽ സ്ഥിതി ചെയ്യുന്ന ജീവ പ്ലാന്റിൽ വൈകുന്നേരം ആറ് മണിക്കത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ.
പ്രിയ വൈദികന്റെ മൃതദേഹം കോതമംഗലം ധർമ്മഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം പിന്നിട്.

You might also like
Comments
Loading...