ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.ജി.ഫിലിപ്പ് നിത്യതയിൽ

0 2,550

തിരുവനന്തപൂരം : ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും പട്ടം ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായിരുന്ന പാസ്റ്റർ കെ.ജി.ഫിലിപ്പ് ഇന്ന് താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 18 ശനിയാഴ്ച ഭഗത് സിംഗ് നഗറിലെ വസതിയിൽ രാവിലെ 9.00 ന് നടത്തപ്പെടും. സംസ്കരം 12 മണിക്ക് പട്ടം ചർച്ച് ഓഫ് ഗോഡ് സഭയുടെ പരുത്തിപ്പാറ സെമിത്തേരിയിൽ നടക്കും.

ഭാര്യ കോന്നി നാടുകാണി പാറയ്ക്കമണ്ണിൽ കുടുംബാംഗം അന്നമ്മ ഫിലിപ്പ്.
മക്കൾ: ഫിലിപ്പ് വർഗീസ് (ജയ്, യു എസ്എ ),അമേരിക്കയിലെ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ദേശീയ ട്രഷററും ഫിലഡൽഫിയയിൽ ഗ്ലോബൽ ട്രാവൽ എക്സ്പോർട്ട്സ് ഉടമയുമായ റെജി ഫിലിപ്പ്

Download ShalomBeats Radio 

Android App  | IOS App 

വെച്ചൂച്ചിറ, മഴുക്കീർ, തലപ്പാടി, റാന്നി, വാഴൂർ, കീക്കൊഴൂർ, ചെല്ലക്കാട്, തിരുവനന്തപുരം പട്ടം, തിരുവനന്തപുരം മെഡിക്കൽ കോളേജ് തുടങ്ങിയ സഭകളിൽ സഭാ ശുശ്രൂകനായും , കോട്ടയം, റാന്നി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഡിസ്ട്രിക്റ്റ് പാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

You might also like
Comments
Loading...