കോവിഡ്-19: ലോക്പാൽ ജുഡീഷ്യൽ അംഗം എ.കെ.ത്രിപാഠി അന്തരിച്ചു

0 486

ന്യുഡൽഹി: രാജ്യത്തെ ലോക്പാൽ ജുഡീഷ്യൽ അംഗം ജസ്റ്റിസ് എ.കെ.ത്രിപാഠി(62) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് എയിംസിൽ ചികിത്സയിലായിരുന്നു. മുൻ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് ത്രിപാഠിയെ എയിംസിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ എയിംസിലെ തന്നെ ട്രോമ കെയറിലേക്ക് മാറ്റി. എയിംസിൽ കൊവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ച പ്രത്യേക ട്രോമ കെയറിൽ ആദ്യം പ്രവേശിപ്പിച്ചതും ത്രിപാഠിയെ ആയിരുന്നു. തുടർന്ന് നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. ത്രിപാഠിയുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ലോ​ക​ത്താ​കെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തുടരുമ്പോഴും കോ​വി​ഡ്-19നെ ​തു​ട​ർ​ന്നു​ള്ള മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ലോ​ക​വ്യാ​പ​ക​മാ​യി 2,39,443 പേ​രാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ലോ​ക​ത്താ​കെ 33,98,458 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച 10,80,101 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലാ​ണ് കൂ​ടു​ൽ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 11,31,015 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 65,748 പേ​രാ​ണ് ഇവി‌‌ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​ത്. 161,563 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 903,704 പേ​ർ ഇ​പ്പോ​ഴും അമേരിക്കയിൽ ചി​കി​ത്സ​യി​ലാ​ണ്.

Download ShalomBeats Radio 

Android App  | IOS App 

അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 24,069 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 3,15,222 പേ​ർ​ക്ക് ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ജ​ഴ്സി (7,538), മി​ഷി​ഗ​ൻ (3,866), മാ​സ​ച്യു​സെ​റ്റ്സ് (3,716), ഇ​ല്ലി​നോ​യി (2,457), ക​ണ​ക്ടി​ക്ക​ട്ട് (2,339), പെ​ൻ​സി​ൽ​വാ​നി​യ (2,651), ക​ലി​ഫോ​ർ​ണി​യ (2,111) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്. അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​റ്റ​ലി​യി​ലാ​ണ്. 28,236 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 2,07,428 പേ​ർ​ക്കു ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഫ്രാ​ൻ​സി​ൽ 24,594 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഈ ​ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ലാ​യി പു​തു​താ​യി രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും കു​റ​വു​ണ്ട്.

ബ്രിട്ടണിൽ 27,510 പേ​രാ​ണു കോ​വി​ഡി​ന് ഇ​ര​യാ​യ​ത്. ഇതോടെ യൂ​റോ​പ്പി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന മ​ര​ണ​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ബ്രി​ട്ട​ൻ. സ്പെ​യി​നി​ൽ 24,824 പേ​രും ജ​ർ​മ​നി​യി​ൽ 6,736 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ബെ​ൽ​ജി​യം (7,703), ഇ​റാ​ൻ (6,091), ബ്ര​സീ​ൽ (6,410), നെ​ത​ർ​ല​ൻ​ഡ് (4,893), കാ​ന​ഡ (3,391), തു​ർ​ക്കി (3,258) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യാ​ണ്.

You might also like
Comments
Loading...