സി ഫിലിപ്പോസ് (65) നിര്യാതനായി.
സി ഫിലിപ്പോസ് (65) നിര്യാതനായി
ആയൂർ : വാഴവിള തെക്കേതിൽ സി ഫിലിപ്പോസ് (ബേബി 65 വയസ്സ്) കർത്താവിൽ നിദ്ര പ്രാപിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഐപിസി സീയോൻ, നീറായികോട് സഭാംഗമാണ് പരേതൻ. ഏഴാംമൈൽ കുന്നുംപറമ്പിൽ കുടുംബാംഗമായ ലിസിയാണ് ഭാര്യ. ബീന, ബിനോയ്, ബിൻസി, ബിജോയ് എന്നിവർ മക്കളും, ഷാജി, അനു, ബെന്നി, മേഘ എന്നിവർ മരുമക്കളുമാണ്. എയ്ഞ്ചൽ, ബിൽഗ, ബിന്റോ, ബെനോ, ബെന്നറ്റ്, ആഷെർ എന്നിവരാണ് കൊച്ചുമക്കൾ.
നാളെ (26. 07. 2020) നടക്കുന്ന ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിയോടെ ഐപിസി നീറായിക്കോട് സഭയുടെ സെമിത്തേരിയിൽ ശവസംസ്കാരം നടക്കും.
Download ShalomBeats Radio
Android App | IOS App
