പാസ്റ്റർ വൽസൻ ശാമുവേൽ നിത്യതയിൽ.

0 2,338

ഡാളസ്: റാന്നി കീക്കൊഴൂർ മാനാമൂട്ടിൽ പരേതനായ പാസ്റ്റർ എൻ. വി. ശാമുവേലിന്റെ സീമന്ത പുത്രൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ വൽസൻ ശാമുവേൽ (67 വയസ്സ് ) ആഗസ്റ്റ് 12 നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. നാലു പതിറ്റാണ്ടായി ഡാളസിൽ സ്ഥിരതാമസം ആക്കിയിരുന്ന ഇദ്ദേഹം, ചാർട്ടേഡ് അക്കൗണ്ടന്റ് (Certified Public Accountant) ആയി ഔദ്യോഗിക ജീവിതം നയിച്ചു വരവെ വ്യക്തമായ ദൈവ നിയോഗം പ്രാപിച്ച് പൂർണ്ണസമയ സുവിശേഷീ കരണത്തിനായി ജീവിതം സമർപ്പിക്കുക യായിരുന്നു. ഒരു അറിയപ്പെടുന്ന വേദാദ്ധ്യാപകൻ എന്ന നിലയിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, ഇപ്പോൾ ഡാളസ് ഗോസ്പൽ ലൈറ്റ് ഹൗസ് ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്റർ ആയി ദൈവവേല ചെയ്തു വരികയായിരുന്നു. എടത്വാ മനയിൽ കുടുംബാംഗം മിനി ആണു ഭാര്യ. ശവസംസ്കാരം പിന്നീട് നടക്കും.

മക്കൾ: ഷെർലീൻ വർഗ്ഗീസ്, സ്റ്റെറ്റ്സൺ. മരുമകൻ: ബെന്റ്ലി വർഗ്ഗീസ്. കൊച്ചുമക്കൾ: ഈഡൻ, ലെവി.

Download ShalomBeats Radio 

Android App  | IOS App 

ദൈവദാസന്റെ വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

You might also like
Comments
Loading...