ഐപിസി എബനേസർ കാട്ടൂർ സഭാംഗവും ഗായകനുമായ മുരുപ്പേൽ സാം വർഗീസ് (സാംകുട്ടി – 46) നിത്യതയിൽ, സംസ്കാരം (ആഗസ്റ്റ് 18) ഇന്ന്

0 561

റാന്നി : ഐപിസി എബനേസർ കാട്ടൂർ സഭാംഗവും ഗായകനുമായ
മുരുപ്പേൽ സാം വർഗീസ് (സാംകുട്ടി – 46) നിത്യതയിൽ പ്രവേശിച്ചു. കാഴ്ചക്ക് പരിമിതി ഉണ്ടായിരുന്നു എങ്കിലും പ്രയ്‌സ് വോയിസ് എന്ന ഗായക സംഘം രൂപികരിച്ചു നിരവധി വേദികളിലും കവലകളിലും യേശുവിന്റെ സാക്ഷ്യം വഹിച്ചു. ബ്ലെസ് ഇന്ത്യ ബ്ലൈൻഡ് ഫൌണ്ടേഷൻ, ഹെവൻലി ഗോസ്പൽ എന്നിവയിലും സജീവമായി പ്രവർത്തിച്ചു. ചില നാളുകളായി കാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു.
സംസ്കാര ശുശ്രുഷ ആഗസ്റ്റ് 18 നു രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 11നു കാട്ടൂർ എബനേസർ ഐപിസി സെമിത്തേരിയിൽ സംസ്കരിക്കും.

You might also like
Comments
Loading...