മഠത്തിവിളയിൽ സിസ്റ്റർ സുമ ലിങ്കൺ (61) ന്റെ സംസ്‌കാര ശുശ്രുഷ നാളെ.

0 1,888

വാർത്ത : ജോ ഐസക്ക് കുളങ്ങര.

അടൂർ : കഴഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ഇടയ്ക്കാട് മഠത്തിവിളയിൽ ജോൺ ലിങ്കന്റെ സഹധർമ്മിണി സുമ ലിങ്കൺന്റെ ശവസംസ്‌കാര ശുശ്രുഷ നാളെ (27/8/2020) ന് നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

ഇടക്കാട് ശാലേം അസ്സെംബ്ലിസ് ഓഫ് സഭയുടെ നേതൃത്വത്തിൽ രാവിലെ 8.30ന് മുതൽ സ്വഭവനത്തിൽ വെച്ച് സംസ്ക്കാര ശുശ്രുഷകൾ ആരംഭിച്ചു 11.30 മണിയോട് കൂടെ വീട്ടുവളപ്പിൽ ക്രമീകരിച്ചിരിക്കുന്ന കുടുംബ കല്ലറയിൽ അടക്കം ചെയ്യും.

വിദേശത്ത് ജോലി ചെയ്തിരുന്ന കുടുംബം രണ്ടു വർഷമായി നാട്ടിൽ താമസിച്ചുവരുകയായിരുന്നു. നാട്ടിലും, വിദേശത്തും ആത്മീയകാര്യങ്ങൾക്ക് എന്നും മുന്നിട്ടു നിന്നിരുന്ന പ്രിയ സഹോദരിയും കുടുംബവും ഷാർജാ ശാലേം അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ എല്ലാ പ്രവർത്തങ്ങളിലും പങ്കാളി ആയിരുന്നു.

കെവിൻ ലിങ്കൺ, ലിനറ്റ് ലിങ്കൺ എന്നിവർ മക്കളും, ലിസ ആൻസി ഡേവിഡ്, സ്റ്റാൻലി ജോൺസൺ എന്നിവർ മരുമക്കളുമാണ്. പരേത കോയിപ്രം കിഴക്കേ മട്ടയ്ക്കൽ പരേതനായ കെ. എൻ തോമസിന്റേയും, മറിയാമ്മ തോമസിന്റേയും ഇളയ മകളാണ്..

You might also like
Comments
Loading...