സിസ്റ്റർ തങ്കമണി അലക്സാണ്ടർ (63) നിത്യതയിൽ

0 2,082

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

കൊട്ടാരക്കര : ഐപിസി സോദരി സമാജം കൊട്ടാരക്കര മേഖല മുൻ സെക്രട്ടറി സിസ്റ്റർ തങ്കമണി അലക്സാണ്ടർ (63) നിത്യതയിൽ പ്രവേശിച്ചു. ഐപിസി സീനിയർ ശുശ്രൂഷകൻ ചണ്ണപ്പെട്ട കോയിക്കൽ എബനേസറിൽ പാസ്റ്റർ ടി. കെ. അലക്സാണ്ടറുടെ സഹധർമ്മിണി ആണ്. സംസ്ക്കാര ശുശ്രൂഷ 24 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 11 മണിക്ക് ചണ്ണപ്പെട്ട ഐപിസി സഭാ സെമിത്തേരിയിൽ.
മക്കൾ: ടൈറ്റസ് അലക്സാണ്ടർ (സെക്കന്തരാബാദ്), ടോംസ് അലക്സാണ്ടർ (അബൂദാബി), പരേതനായ റോബർട്ട് അലക്സാണ്ടർ.
മരുമക്കൾ: പത്തനാപുരം പുതുപ്പറമ്പിൽ ബ്രദർ പി. എം. ഫിലിപ്പിന്റെ (ഐ പി സി സംസ്ഥാന ട്രഷറർ) മകൾ ബറിൽ ടൈറ്റസ്, എരുമേലി ചെറുകോൽ പുത്തൻവീട്ടിൽ കുടുംബാംഗം സെറിൻ ടോംസ്.
പരേത ഓമല്ലൂർ കൊച്ചുമുറിയിൽ കുടുംബാംഗമാണ്. പത്തു വർഷം സോദരി സമാജം മേഖല സെക്രട്ടറിയായി പ്രവർത്തിച്ച കർതൃദാസി സംസ്ഥാന കമ്മറ്റിയംഗം, സെന്റർ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവിനൊപ്പം നാൽപ്പതോളം വർഷങ്ങൾ വിവിധ സ്ഥലങ്ങളിൽ ഫെയിത്ത് ഹോമുകളിൽ താമസിച്ച് കർത്താവിന്റെ വേല ചെയ്തു. കൊട്ടാരക്കര ഐപിസി ബർശേബാ സഭാശുശ്രൂഷകൻ പാസ്റ്റർ ജോർജ് ഡേവിഡ് (വത്സൻ) സഹോദരനാണ്.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്: 9995470825, 9048194043.

You might also like
Comments
Loading...