പാസ്റ്റർ ആർ.ജെ. ജസ്റ്റിൻ ആൽബിൻ നിത്യതയിൽ

0 1,825

തിരുവനന്തപുരം: വെള്ളറട ചെമ്മന്നുവിള സ്വദേശി പാസ്റ്റർ ആർ.ജെ .ജസ്റ്റിൻ ആൽബിൻ (68) കർത്താവിൽ നിദ്ര പ്രാപിച്ചു. പാസ്റ്റർ എം പൗലോസ് രാമേശ്വരത്തിൻ്റെ സഹപ്രവർത്തകനായിരുന്ന പാസ്റ്റർ ജസ്റ്റിൻ, നിലമാമ്മൂട് സഭാ ശുശ്രൂഷകൻ ആയിരുന്നു.

ന്യൂമോണിയ ബാധയെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു .കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

നാൽപ്പതിലധികം വർഷമായി സുവിശേഷ വേലയിലായിരിക്കുന്ന പാസ്റ്റർ ജസ്റ്റിൻ, പാസ്റ്റർ എം പൗലോസ് രാമേശ്വരത്തിന്റെ പ്രസ്ഥാനത്തിന്റെ ഭാഗമായ “ബോഡി ഓഫ് ക്രൈസ്റ്റ്” സഭയുടെ കേരളാ സെക്ഷൻ പ്രസിഡന്റ് ആയിരുന്നു.

ഭാര്യ: ബേബി സരോജം,
മക്കൾ: ബെൻ ഫ്രാങ്ക്ളിൻ , സിനി,
മരുമക്കൾ: പാസ്റ്റർ ജോസഫ് നെഹെമിയ, ഷേർളി ഫ്രാങ്ക്ലിൻ.

You might also like
Comments
Loading...