ജെയിൻ ഫിലിപ്പ് (56) യു കെ യിൽ നിര്യാതയായി

0 1,458

യു കെ : കോട്ടയം ഞീഴൂർ സ്വദേശി തടത്തിൽ ഫിലിപ്പ് ജോസഫിൻറെ ഭാര്യ ജെയിൻ ഫിലിപ്പ് (56) യു കെ യിൽ നിര്യാതയായി . 2001 ൽ സ്റ്റാഫ് നഴ്‌സായി ഗ്ലാസ്‌ഗോയിലെത്തിയ ജെയിൻ കഴിഞ്ഞ 19 വർഷമായി ഗ്ലാസ്കോയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു.
സ്കോട്ട്‌ലൻഡിലെ ഗ്ലാസ്കോയിലെ ഹെബ്രോൺ ക്രിസ്ത്യൻ അസംബ്ലിയിലെ സജീവ അംഗമായിരുന്ന ജെയിൻ ഒരു പ്രാർത്ഥനാ യോദ്ധാവും എല്ലാ സഭാ ആരാധനയിലും വളരെ സജീവവുമായിരുന്നു. 2015 ഇൽ ഉണ്ടായ സ്‌ട്രോക്കിൽ നിന്നും ദൈവം പൂർണ വിടുതൽ നൽകിയിരുന്നു

മക്കൾ : ജോബിൻ ഫിലിപ്പ് ,ജോയൽ ഫിലിപ്പ് . ജെയിന്റെ സഹോദരൻ സ്റ്റോക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജിം ജേക്കബ് ,മൂത്ത സഹോദരൻ പാസ്റ്റർ തോമസ് , ബ്രദർ ഉണ്ണി , സിസ്റ്റർ ഷൈലി ഉൾപ്പെടെ നിരവധി ബന്ധുമിത്രാദികൾ ജെയിന്റെ അന്ത്യ നിമിഷത്തിൽ ഒപ്പമുണ്ടായിരുന്നു. ജെയിൻ തൊടുപുഴ വഴിത്തല മാറിക മ്യാലക്കരപ്പുറത്ത് കുടുംബാംഗമാണ്. ജെയിന്റെ സംസ്കാരചടങ്ങുകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ യുകെയിൽ തന്നെ നടത്താൻ തീരുമാനിച്ചു . സംസ്കാരം പിന്നീട്

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...