ലിജു ടി. ഏബ്രഹാമി (34) ന്റെ സംസ്ക്കാരം നാളെ

0 739

തലവടി: ബൈക്കപകടത്തിൽ മരണമടഞ്ഞ, ആനപ്രമ്പാൽ തെക്ക് തുണ്ടിയിൽ ചിറയിൽ ഏബ്രഹാം ചാക്കോയുടെ മകൻ ലിജു ടി. ഏബ്രഹാമി (34) ന്റെ സംസ്ക്കാരം നാളെ (നവംബർ 3)11 മണിക്ക് ആനപ്രാമ്പാൽ ഐ.പി.സി. പെനിയേൽ സെമിത്തേരിയിൽ. മാതാവ് മേല്പാടം പൂവൻ്റെപറമ്പിൽ കുടുംബാംഗം ലീലാമ്മ.

ഒക്ടോബർ 29 ന് രാത്രി എതിരെ വന്ന വാഹനത്തിൻ്റെ വെളിച്ചം കണ്ണിലടിച്ച് തോട്ടടി പാലത്തിന് സമീപം പാടത്തേക്ക് ബൈക്ക് മറിഞ്ഞാണ് മരണം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന തുണ്ടിയിൽചിറ തങ്കപ്പൻ്റെ മകൻ സജന് പരുക്കു പറ്റിയെങ്കിലും സ്ഥിതി ഗുരുതരമല്ല. ഡൽഹിയിൽ നേഴ്സായിരുന്ന ലിജു ഭാര്യയുടെ ഇസ്രയേലിലേക്കുള്ള യാത്ര സംബന്ധമായ ആവശ്യത്തിന് ഒക്ടോബർ 14 നാണ് നാട്ടിലെത്തിയത്.

Download ShalomBeats Radio 

Android App  | IOS App 

ഇടുക്കി മുരിക്കാശ്ശേരി തെക്കേകുന്നേൽ കുടുംബാംഗം ലിൻസിയാണ് ഭാര്യ.
മക്കൾ: ലെൻ, ഓസ്റ്റിൻ.
ഏക സഹോദരൻ ബൈജു (കാനഡ).

You might also like
Comments
Loading...