അനുഗ്രഹീത ക്രൈസ്തവ ഗായിക ഏലിയാമ്മ രാജു നിത്യതയിൽ

0 1,021

കോട്ടയം: അനുഗ്രഹീത ക്രൈസ്തവ ഗായിക ഏലിയാമ്മ രാജു ഇന്നു പുലർച്ചെ താൻ പ്രിയംവെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പ്രശസ്ത ക്രൈസ്തവ ഗായകൻ പരേതനായ മാവേലിക്കര രാജുവിൻ്റെ സഹധർമ്മിണിയാണ്. ക്രിസ്തീയ ഗായകൻ പാസ്റ്റർ TD ലാലു (Divine Voice Mumbai) സഹോദരനാണ്. ചില ദിവസങ്ങളിലായി ദൈവദാസി ഹോസ്പിറ്റലിലായിരുന്നു. സംസ്കാര ശുശ്രൂഷ ശനിയാഴ്ച കുറിച്ചിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ക്രൈസ്തവ സംഗീത ലോകത്തിനു പ്രിയരായ മാവേലിക്കര രാജു – ഏലിയാമ്മ ദമ്പതികൾ ആത്മീയ വേദികളിൽ അനശ്വരമാക്കിയ ഗാനങ്ങളിൽ ചിലതാണ്, ” മനസ്സേ വ്യാകുലമരുതേ”, “ആശകളിൽ തൻ ചിറകുകളിൽ”, “വരിക മനമെ സ്തുതിക്ക”, “നാവു കൊണ്ട് പാപം ചെയ്യാതിരിപ്പാൻ” എന്നിവ. മറ്റനേകം ഗാനങ്ങളിലൂടെയും ഈ ദമ്പതികൾ ക്രൈസ്തവ ലോകത്തിൽ അനേകരെ ആകർഷിച്ചിരുന്നു. തിരുവനന്തപുരം സ്വാതി തിരുന്നാൾ കോളേജിൽ നിന്നും സംഗീത പഠനം പൂർത്തിയായ ശേഷം പൂർണ്ണ സമയം സുവിശേഷ വേദികളിൽ സജീവമായിത്തീർന്നു.

മക്കൾ: അജി ജയ്സൺ, ടെസ്ലി ഷൈൻ, നിസ്സി വൈറ്റസ്, ഹെപ്സി ജയ്സൺ.
മരുമക്കൾ: പാസ്റ്റർ ഷൈൻ മുണ്ടക്കയം, വൈറ്റസ്, അനീഷ അജി, ബ്ലസ്സൻ

ശാലോം ധ്വനി കുടുംബത്തിന്റെ പ്രത്യാശാ നിർഭരമായ സ്നേഹാഞ്ജലികൾ.

You might also like
Comments
Loading...