പാസ്റ്റർ രാജു തോമസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

0 911

ഹ്യുസ്ട്ടൺ : അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ രാജു തോമസ് ഹൃദയാഘാതത്തെ തുടർന്നു ഡിസംബർ 7 തിങ്കളാഴ്ച്ച ഹൂസ്റ്റണിൽ വച്ചു നിത്യതയിൽ ചേർക്കപ്പെട്ടു. അടൂർ സെക്ഷനിൽ കിളിവയൽ സഭയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സന്ദർശനാർത്ഥമാണ് അമേരിക്കയിലെത്തിയത്.
അസംബ്ലീസ് ഓഫ് ആദ്യകാല പ്രവർത്തനായിരുന്ന കർത്തൃദാസൻ പാസ്റ്റർ എം എസ് തോമസിൻ്റെ (പട്ടാഴി) മകനും മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സെക്രട്ടറി പാസ്റ്റർ റ്റി മത്തായിക്കുട്ടിയുടെ ഇളയ സഹോദരനുമാണ്. ദു:ഖാർത്തരായിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

You might also like
Comments
Loading...