ക്രിസ്ത്രീയ ഗാനരചയിതാവ് പരേതനായ പാസ്റ്റർ പി.പി മാത്യുവിൻ്റെ ഭാര്യ കുഞ്ഞായി (94) നിത്യതയിൽ

0 503

തൃശൂർ: അനുഗ്രഹീത പ്രത്യാശാ ഗാനങ്ങളുടെ രചയിതാവ് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പി.പി മാത്യുവിൻ്റെ ഭാര്യ കുഞ്ഞായി (94) ഇന്നലെ (ഡിസം.10 വ്യാഴം) വൈകിട്ട് 6.30ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്ന് (ഡിസം.11 വെള്ളി) ഉച്ചക്ക് ഒന്നിന് മരത്തംകോട് ഐ.പി.സി കർമ്മേൽ സഭയുടെ നേതൃത്വത്തിൽ പഴഞ്ഞിയിലെ ഭവനത്തിൽ ആരംഭിച്ച് കുന്നംകുളം വി നാഗൽ ബറിയൽ സെമിത്തേരിയിൽ നടത്തി.

Download ShalomBeats Radio 

Android App  | IOS App 

യേശുവേ എൻ പ്രാണനായക …, എനിക്കൊയൊരുത്തമ സമ്പത്ത് …, ‌ വന്ദനമേ യേശു രക്ഷകനെൻ … ലോകേ ഞാനെൻ ഓട്ടം തികച്ചു, സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം, മൽപ്രിയനേ ഇദ്ധരയിൽ നിന്നു നിൻ, കാത്തു കാത്തു നിൽക്കുന്നേ ഞാൻ…, രാജാധിരാജൻ വരുന്നിതാ…, ഹീന മനുജനനം എടുത്ത…, എൻ പേർക്കായി ജീവൻ വെടിഞ്ഞ…, തുടങ്ങിയവ പാസ്റ്റർ :പി. പി മാത്യുവിനാൽ വിരചിതമായ മലയാളി ക്രൈസ്തവവരുടെ പ്രിയ ഗാനങ്ങളിൽ ചിലതാണ്.

ഫോറസ്റ്റ് വകുപ്പ് റിട്ട സീനിയർ സൂപ്രണ്ടായിരുന്നു പരേത. പഴഞ്ഞി ചീരൻ പരേതനായ ഉക്രുവിൻ്റെ മകളാണ്. സഹോദരങ്ങൾ: സി.യു ജേക്കബ് (റിട്ട എഞ്ചിനിയർ) സി.യു. ചെർചുണ്ണി (ടീച്ചർ), അച്ചാമ്മ (ടീച്ചർ), തങ്കം(ടീച്ചർ).

You might also like
Comments
Loading...