ഷിക്കാഗോ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട് മലയാളി വിശ്വാസി മരിച്ചു

0 747

മിഷിഗൺ∙ യുഎസിലെ ഇല്ലിനോയിയിൽ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ടിപിഎം വിശ്വാസി ജീവനക്കാരന്‍ മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ് മരിച്ച ജിജോ ജോര്‍ജ്. പൊലീസെത്തി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരണം. അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു. ആനി ജോസ് ആണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ആനി എട്ടുമാസം ഗര്‍ഭിണിയുമാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കോഗോയിലാണ് താമസം. ചിക്കാഗോയിലുള്ള ദി പെന്തെകൊസ്തു മിഷൻ വിശ്വാസിയാണ് ജിജോ ജോര്‍ജ്.

You might also like
Comments
Loading...