കന്യാസ്ത്രീ ട്രെയിനില്‍ നിന്ന് വീണു മരിച്ചു

0 997

ജാർഖണ്ഡ്: ഗുജറാത്ത് സ്വദേശിനിയും ജാർഖണ്ഡിലെ സിംഡെഗയിലെ സ്കൂളിൽ അധ്യാപികയുമായ കത്തോലിക്ക സന്യാസിനി സിസ്റ്റർ ജ്യോത്സ്ന പർമാര്‍ (46) ട്രെയിനില്‍ നിന്ന്‍ വീണു മരിച്ചു. ഡിസംബർ 26 ന് ഒഡീഷയിലെ ജാർസുഗുഡ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. ട്രെയിന്‍ മാറികയറിയ സിസ്റ്റർ ജ്യോത്സ്ന, ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പെട്ടെന്ന് ഇറങ്ങുവാനുള്ള ശ്രമത്തിനിടെ ട്രാക്കിൽ വീണു അപകടം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ജിആർപിയുടെ (ജാർസുഗുഡ) ഇൻസ്പെക്ടർ സൗദമണി നാഗ് അറിയിച്ചു.

You might also like
Comments
Loading...