പുന്നയ്ക്കാട്ട് മലയിൽ കെ.പി കോശി (73) നിത്യതയിൽ

0 725

അബുദാബി: കോഴഞ്ചേരി പുന്നയ്ക്കാട്ട് മലയിൽ കെ പി കോശി (73) നിത്യതയിൽ പ്രവേശിച്ചു. രക്തസമ്മർദത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ അബുദാബി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ചെയ്തിരിക്കയായിരുന്നു. ഗൾഫ് ബാങ്ക് ഡപ്യൂട്ടി ഡയറക്ടർ പദവിയിൽനിന്ന് വിരമിച്ചതിനു ശേഷം കുവൈറ്റ് നാഷണൽ ഇവാഞ്ചെലിക്കൽ ചർച്ച് എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ ആയി ആയി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ശ്രീ കെ.പി കോശി, രണ്ടു വർഷമായി അബുദാബിയിൽ മക്കളോടൊപ്പമായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

അഖില കേരള ബാലജന സഖ്യത്തിലൂടെ സാമൂഹിക പ്രവർത്തനം ആരംഭിച്ച M Com റാങ്ക് ജേതാവായ കോഴഞ്ചേരി പുന്നെക്കാട്‌ മലയിൽ കെ.പി കോശി കുവൈറ്റിൽ എത്തിച്ചേർന്നത് ദൈവിക പദ്ധതിയായിരുന്നു. ജീവിത ലക്ഷ്യങ്ങൾ കൊണ്ടും പ്രവർത്തന ശൈലികൾ കൊണ്ടും വിദ്യാഭ്യാസ യോഗ്യതകൾ കൊണ്ടും നാനാവിധ വൈവിധ്യങ്ങൾ ഉള്ളവർ ക്രിസ്തുയേശുവിൽ ഒന്നായി ആരാധിക്കുന്ന അറേബ്യൻ കോൺഗ്രിഗേഷൻ, ഇംഗ്ലീഷ് കോൺഗ്രിഗേഷൻ, കുവൈറ്റ് മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ എന്നീ ആത്മീക കൂട്ടായ്മകളെ ഒരു കുടുംബത്തിലെ അംഗങ്ങളെയെന്ന പോലെ ഒന്നിച്ചു കൊണ്ട് പോകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു.

100 ൽ പരം രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചെലിക്കൽ ചർച്ചിന്റെ (NECK) കോമൺകൗൺസിൽ സെക്രട്ടറി ആയി 25 വർഷങ്ങൾ പ്രവർത്തിച്ച കോശി സാർ ചർച്ചിന്റെ പുരോഗമനങ്ങൾക്കു ഗണ്യമായ പങ്കു വഹിച്ച വ്യക്തിയാണ്. KTMCC യുടെ പ്രഥമ പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം കുവൈറ്റിലെ ക്രിസ്തീയ പ്രവർത്തനങ്ങൾക്ക് ഉത്തമ കൈത്താങ്ങായിരുന്നു.

ശാലോം ധ്വനിയുടെ ദുഃഖവും പ്രത്യാശയും പങ്കുവയ്ക്കുന്നു

You might also like
Comments
Loading...