പാസ്റ്റർ ജോർജ് സി ബേബി അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

0 623

ഡാളസ്: തൃശ്ശൂർ കുന്നംകുളം താന്നിക്കൽ ശ്രീ ജോർജിന്റെയും നാക്കൊലയ്ക്കൽ ഉരളിപുറത്ത് ചെമ്പകശ്ശേരിയിൽ (ചെറിയനാട്) ശ്രീമതി ശോശാമ്മ ജോർജിന്റെയും മകൻ, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശ്രുശൂഷകനായ പാസ്റ്റർ ജോർജ് ബേബി ഫെബ്രുവരി 9 ബുധനാഴ്ച്ച ഡാളസ് വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോഴിക്കോട്, തൃശ്ശൂർ, കുന്നംകുളം, ചെങ്ങന്നൂർ സെന്ററ്റുകളിൽ ദീർഘകാലം ശ്രുഷഷകനായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഫെബ്രുവരി 12 വെള്ളിയാഴ്ച്ച ഐ പി സി ഹെബ്രോൻ ഗാർലൻഡിൽ വൈകിട്ട് 6 മണി മുതൽ പൊതുദർശനം ഉണ്ടാവും. സംസ്കാര ശ്രുശൂഷ ഫെബ്രുവരി 13 ശനിയാഴ്ച്ച ന്യൂഹോപ്പ് ഫ്യൂനറൽ ഹോമിൽ രാവിലെ 10 മണിക്ക് ആരംഭിച്ച് ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ.

ഭാര്യ : ആലുംമ്മൂട്ടിൽ ചെന്നങ്കര സാറാമ്മ ബേബി (കുഞ്ഞമ്മ). മക്കൾ : മിനി, ലിറ്റി. മരുമക്കൾ : ബിജുമോൻ എബ്രഹാം, ഡോക്ടർ അനിത.

You might also like
Comments
Loading...