യോംഗ്ഗീ ചോയുടെ ഭാര്യ കിം സിയോംഗ്-ഹേ (78) നിര്യാതയായി

0 690

സിയോൾ: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയായ ദക്ഷിണ കൊറിയയിലെ യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിലെ സീനിയർ പാസ്റ്റർ ഡേവിഡ് യോംഗി ചോയുടെ ഭാര്യ ഡോ.കിം സംങ്‌ -ഹേ നിര്യാതയായി. ഫെബ്രുവരി 11 ആയിരുന്നു അന്ത്യം. 78 വയസായിരുന്നു. രോഗത്തെ തുടർന്ന് ചില ദിവസങ്ങളായി സിയോൾ നാഷണൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. പാസ്റ്റർ ചോയ്‌ക്കൊപ്പം യോയിഡോ ഫുൾ ഗോസ്പൽ ചർച്ച് സ്ഥാപിച്ച പാസ്റ്റർ ചോയി ജസിലിൻ്റെ മകളാണ്. മൂത്തമകൻ ഹീ-ജൂൺ, രണ്ടാമത്തെ മകൻ മിൻ-ജെ, (കുക്ക്മിൻ ഡെയ്‌ലി ചെയർമാൻ), മൂന്നാമത്തെ മകൻ സിയൂങ്-ജെ. സിയോൾ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൻ്റെ ഫ്യൂണറൽ ഹാളിൽ വച്ചിരിക്കുന്ന മൃതദേഹം യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിലെ സംസ്കാരശുശ്രൂഷകൾക്ക് ശേഷം ഫെബ്രുവരി 15 നു സംസ്കരിക്കും.

You might also like
Comments
Loading...